പ്രതിപക്ഷം പ്രവാസികളെ അപമാനിച്ചു: മന്ത്രി

ലോക കേരളസഭയും പ്രവാസി സമൂഹവും സെമിനാർ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു


പാളയം  ലോക കേരളസഭയുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷം പ്രവാസികളെ അപമാനിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പ്രവാസി സംഘം ആറാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ലോക കേരളസഭയും പ്രവാസി സമൂഹവും വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി ശ്രീകൃഷ്ണ പിള്ള,  ട്രഷറർ ബാദുഷ കടലുണ്ടി, വൈസ് പ്രസിഡന്റ് കെ വിജയകുമാർ, സംസ്ഥാന സെക്രട്ടറിയറ്റംഗം കെ സി സജീവ് തൈക്കാട്, സംസ്ഥാന കമ്മിറ്റിയംഗം നിസാർ അമ്പലംകുന്ന്, ജില്ലാ പ്രസിഡന്റ് കെ പി ഇബ്രാഹിം, നോർക്ക് വെെസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News