മലപ്പുറത്തിന് ഇരട്ടത്തിളക്കം

അണ്ടർ 14 സുബ്രതോ കപ്പ് ഫുട്‌ബോള്‍ ടൂർണമെന്റിൽ ജേതാക്കളായ മലപ്പുറം ടീം


മലപ്പുറം  സംസ്ഥാന സുബ്രതോ കപ്പ് ഫുട്ബോൾ മത്സരം (ആൺ) അണ്ടർ 14, 17 വിഭാഗങ്ങളിൽ മലപ്പുറവും പെൺകുട്ടികളുടെ അണ്ടർ 17 മത്സരത്തിൽ എറണാകുളവും ജേതാക്കളായി. ആൺകുട്ടികളുടെ വിഭാ​ഗത്തിൽ അണ്ടർ 14 ഫൈനലിൽ പാലക്കാടിനെ രണ്ട് ഗോളിനാണ് തോൽപ്പിച്ചത്. മലപ്പുറത്തിനുവേണ്ടി എൻഎൻഎംഎച്ച്എസ്എസ് ചേലേമ്പ്രയും പാലക്കാടിനുവേണ്ടി പിടിഎംഎച്ച്എസ്എസ് തൃക്കണ്ടിയൂരുമാണ്‌  മത്സരിച്ചത്. ദേശീയ സുബ്രതോ കപ്പ് ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച്‌ ചേലേമ്പ്ര പങ്കെടുക്കും. വിജയികൾക്ക് പി ഉബൈദുള്ള എംഎൽഎ ട്രോഫികൾ നൽകി.  അണ്ടർ 17ൽ ഫൈനലിൽ മലപ്പുറം കോഴിക്കോടിനെ ഏകപക്ഷീയമായ മൂന്ന് ​ഗോളിനുമാണ് തോൽപ്പിച്ചത്. മലപ്പുറത്തിനുവേണ്ടി എംഐസി ഇംഗ്ലീഷ് മീഡിയം സ്കൂൾ അത്താണിക്കലും കോഴിക്കോടിനുവേണ്ടി സാമൂതിരി എച്ച്എസ് തളി സ്കൂളുമാണ് പങ്കെടുത്തത്. എംഐസി അത്താണി ദേശീയ സുബ്രതോ ഫുട്ബോൾ ടൂർണമെന്റിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മത്സരിക്കും. അണ്ടർ 17 (പെൺ) കണ്ണൂരിനെ ഏകപക്ഷീയമായ രണ്ട് ​ഗോളുകൾക്കാണ് എറണാകുളം തോൽപ്പിച്ചത്. സാറാ മേരി തോമസ്, അലീഷ ഹംസ എന്നിവരാണ് ​ഗോൾ നേടിയത്. Read on deshabhimani.com

Related News