കര്‍ഷകസംഘം ജില്ലാ സമ്മേളനം:
പതാക ദിനമാചരിച്ചു

കർഷക സംഘം ജില്ലാ സമ്മേളന പതാകദിനത്തിൽ ജില്ലാ പ്രസിഡന്റ്‌ മുരളി പെരുനെല്ലി എംഎൽഎ തൃശൂരിൽ പതാകയുയർത്തുന്നു


തൃശൂർ  കേരള കർഷക സംഘം ജില്ലാ സമ്മേളന പതാകദിനം ആചരിച്ചു. മുഴുവൻ ഏരിയ, യൂണിറ്റ്‌ കേന്ദ്രങ്ങളിലും പതാക ഉയർത്തി. കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ മുരളി പെരുനെല്ലി എംഎൽഎ തൃശൂരിലും  ജില്ലാ സെക്രട്ടറി പി കെ ഡേവിസ് ചാലക്കുടിയിലും പതാക ഉയർത്തി. എ സി മൊയ്തീൻ എംഎൽഎ–വടക്കാഞ്ചേരി, എം എം അവറാച്ചൻ –മണ്ണുത്തി, കെ വി സജു –പുത്തൂർ സൗത്ത്‌, കെ എച്ച് കയ്യുമ്മു –ചാവക്കാട്‌, അമ്പാടി വേണു – മേത്തല, ടി എ രാമകൃഷ്ണൻ – കൊടകര, കെ രവീന്ദ്രൻ-  കൂർക്കഞ്ചേരി, എം എ ഹാരിസ് ബാബു - തൃപ്രയാർ, എം എൻ സത്യൻ – കുന്നംകുളം, പി എ ബാബു - എളനാട്‌, ഗീത ഗോപി-ഒളരി, പി കെ സുലേഖ- കോലഴി, കെ പി പോൾ – എളംതുരുത്തിരി, വർഗീസ് കണ്ടംകുളത്തി- കൈനൂർ എന്നിവിടങ്ങളിലും പതാക ഉയർത്തി. 26, 27 തീയതികളിൽ പുത്തൂർ പുഴയോരം ഗാർഡൻസിലാണ്‌ സമ്മേളനം. എഐകെഎസ്‌ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി  ഡോ. വിജു കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. Read on deshabhimani.com

Related News