നഗരസഭാ ഓഫീസിലേക്ക് എൽഡിഎഫ്‌ മാർച്ച്‌ നടത്തി

നഗരസഭാ ഓഫീസിനു മുന്നിൽ എല്‍ഡിഎഫ് സംഘടിപ്പിച്ച ധര്‍ണ സിപിഐ എം ഏരിയ സെക്രട്ടറി 
കെ എസ് അശോകന്‍ ഉദ്‌ഘാടനം ചെയ്യുന്നു


ചാലക്കുടി നഗരസഭാ ഭരണ സമിതിയുടൈ നിഷ്‌ക്രിയത്വത്തിനും അഴിമതിക്കുമെതിരെ എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റി നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വൻതോതിലുള്ള പണപ്പിരിവ് നടത്തിയതായി എൽഡിഎഫ്‌ ആരോപിച്ചു. പുഴുവരിക്കുന്ന ഭക്ഷണം വിതരണം ചെയ്ത തട്ടുകടയ്‌ക്കെതിരെ നഗരസഭ ആരോഗ്യവിഭാഗം നടപടിയെടുത്തില്ല. ധർണ സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകൻ ഉദ്‌ഘാടനം ചെയ്തു. എൽജെഡി  മണ്ഡലം പ്രസിഡന്റ് ജോർജ്‌ ഐനിക്കൽ അധ്യക്ഷനായി. ടി പി ജോണി, അനിൽ കദളിക്കാടൻ, പി എസ് സന്തോഷ്, സി എസ് സുരേഷ്, പോൾ പുല്ലൻ, ഉഷ പരമേശ്വരൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News