കള്ളപ്പന്നികളേ തീർന്നെടാ... തീർന്ന്



രാജപുരം കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി പഞ്ചായത്തുപ്രസിഡന്റുമാർക്ക്‌ നൽകിയേക്കുമെന്ന  വാർത്ത സ്വാഗതം ചെയ്‌ത്‌ കർഷകർ. നിലവിൽ തോക്കുലൈസൻസുള്ളവർക്ക്‌ വെടിവക്കാൻ പ്രത്യേക അനുമതി നൽകിയിരുന്നെങ്കിലും ഗുണം ചെയ്‌തില്ല. ഇതിന്റെ പശ്‌ചാത്തലത്തിലാണ്‌ അനുമതി കൂടുതൽ വികേന്ദ്രീകരിക്കുന്നത്‌.  രാപകൽ അധ്വാനിച്ചുണ്ടാക്കിയ കൃഷിയിടങ്ങൾ നേരം പുലരുമ്പോഴേക്കും കാട്ടുപന്നികൾ  നശിക്കുകയാണ്‌. പലയിടത്തും കർഷകർ കൃഷി ചെയ്യുന്നത് തന്നെ നിർത്തിവച്ചു.  പഞ്ചായത്തുപ്രസിഡന്റുമാർക്ക്‌ അനുമതി നൽകുന്ന കാര്യം ഉടൻ ഉത്തരവായി പുറത്തിറങ്ങുമെന്നാണ്‌ അറിയുന്നത്‌. ഉദ്യോഗസ്ഥരേക്കാളും  കൂടുതൽ ഉത്തരവാദിത്തത്തോടെ പന്നി ശല്യം സംബന്ധിച്ച്‌ കൂടുതൽ അറിയാൻ കഴിയുന്നതും പഞ്ചായത്തുപ്രസിഡന്റുമാർക്കായിരിക്കും എന്നാണ്‌ സർക്കാർ നിലപാട്‌. ഉത്തരവിറങ്ങിയാൽ കാട്ടുപന്നിയുടെ ശല്യം ഒരു പരിധിവരെ കുറക്കാൻ കഴിയുമെന്നും  കർഷകർ വിലയിരുത്തുന്നു. Read on deshabhimani.com

Related News