കൊച്ചി കോർപറേഷൻ അക്രമം: പ്രതിഷേധിച്ചു

കൊച്ചി കോർപറേഷനിലെ കോൺഗ്രസ്‌ അതിക്രമത്തിൽ പ്രതിഷേധിച്ച്‌ കാഞ്ഞങ്ങാട്‌ നടത്തിയ പ്രകടനം കേരളാ മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ വേണുഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു


 കാഞ്ഞങ്ങാട് കൊച്ചി കോർപ്പറേഷൻ  ഉപരോധത്തിന്റെ മറവിൽ ജീവനക്കാരെയും നഗരസഭ  സെക്രട്ടറിയെയും അക്രമിച്ച കൗൺസിലർമാർ ഉൾപ്പെടെയുളള കോൺഗ്രസുകാർക്കെതിരെ നടപടിയാവശ്യപ്പെട്ട് കേരളാ മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ കാഞ്ഞങ്ങാട്ട്‌ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.  അടിയന്തിര ജോലികൾ കണക്കിലെടുത്താണ് കൊച്ചി കോർപ്പറേഷൻ  ഓഫീസിലെ കെഎംസിഎസ്‍യു അംഗങ്ങളായ എൺപതു ശതമാനം ജീവനക്കാരും ജോലിക്ക് ഹാജരായത്.  മർദനത്തിൽ കൊച്ചി കോർപറേഷൻ സെക്രട്ടറി ബിനു അബ്ദുൾ ഖദീറിനും  ജീവനക്കാരായ ഡിൻസൺ, സിനു ചെറിയാൻ, സുരേഷ് കുമാർ എന്നിവർക്കും പരിക്കേറ്റു.  പ്രതിഷേധ പ്രകടനം യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി വി രാജേഷ് അധ്യക്ഷനായി.  എം രാകേഷ്, അനിൽ മരക്കാൽ, ദീപാദിവൈ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News