വീണ്ടും കടുവയെ കണ്ടതായി നാട്ടുകാര്‍

ഇടിഞ്ഞമലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ വെച്ചൂർ ഹരികൃഷ്ണന്റെ വീടിന്‌ സമീപം വനംവകുപ്പ് ഉദ്യോഗസ്ഥർ കാമറ സ്ഥാപിക്കുന്നു


കട്ടപ്പന വൈകിട്ട് അഞ്ചോടെ വനപാലകർ അടയാളക്കല്ല് ഭദ്രകാളി ദേവിക്ഷേത്രത്തിന്റെ സമീപത്തെ മലഞ്ചെരുവിലെ പാറയിടുക്കിൽ ക്യാമറ സ്ഥാപിക്കുന്നതിനിടെ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ. പാറയിടുക്കിന്റെ ഒരുവശത്ത് ക്യാമറ സ്ഥാപിക്കുമ്പോൾ മറുവശത്തുകൂടി കടുവ ഓടിമറയുന്നതായി കണ്ടതായാണ് കൊച്ചുകാമാക്ഷി മേഖലയിലുള്ളവർ പറഞ്ഞത്.    തുടർന്ന് വനപാലകരും നാട്ടുകാരും പ്രദേശത്ത് തെരച്ചിൽ നടത്തി. കൂടാതെ ഇടിഞ്ഞമലയിൽ വീണ്ടും ആളുകൾ കടുവയെ കണ്ടതായും അഭ്യൂഹമുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിൻസൺ വർക്കി അറിയിച്ചു.   Read on deshabhimani.com

Related News