വിസ തട്ടിപ്പ്‌ എറണാകുളത്ത്‌ പിടിയിലായ പ്രതിക്ക്‌ രാജപുരത്തും കേസ്‌



രാജപുരം വിദേശത്തേക്ക്‌ വിസ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ എറണാകുളത്ത് അറസ്റ്റിലായ ചിറ്റാരിക്കാൽ പാലാവയൽ സ്വദേശി വെണ്ണല പുത്തൻപുരയ്ക്കൽ സന്തോഷ് ജോസഫി (49)ന് എതിരെ രാജപുരം, അമ്പലത്തറ പൊലീസ് കേസ് എടുത്തു. കോളിച്ചാലിലെ രമാദേവിയുടെ പരാതിയിലാണ് രാജപുരം പൊലീസ് വിസ തട്ടിപ്പിന്‌ കേസ് എടുത്തത്. രമാദേവിയുടെ മകൾക്ക് വിദേശത്ത് ജോലി വാഗ്ദാനം നൽകി 4.90 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ്‌ പരാതി. 2017ൽ നഴ്‌സിങ് വിസയ്ക്ക് വേണ്ടിയാണ്‌ സന്തോഷിന് പണം നൽകിയത്. രമയുടെ സുഹൃത്തായ പാറപ്പള്ളിയിലെ ജെയിംസും  മകന് വേണ്ടി രണ്ട് ലക്ഷം രൂപ നൽകിയിരുന്നു. ജെയിംസ് വിസക്ക് പണം നൽകിയതറിഞ്ഞാണ് രമയും നൽകിയത്.   വർഷങ്ങൾ കഴിഞ്ഞിട്ടും പണം തിരിച്ചു നൽകുകയോ വിസ നൽകുകയോ ചെയ്യാതെ സന്തോഷ് മുങ്ങി നടക്കുകയായിരുന്നു.  കഴിഞ്ഞ ദിവസം മറ്റൊരു കേസിൽ എറണാകുളം സെൻട്രൽ പൊലീസ് ഇയാളെ മംഗളൂരുവിൽ വെച്ച് അറസ്റ്റ് ചെയ്തതോടെയാണ് രാജപുരത്തെയും പാറപ്പള്ളിയിലേയും വിസ തട്ടിപ്പ്‌ പുറത്ത് അറിഞ്ഞത്.  അമ്പലത്തറ പൊലീസിൽ ജെയിംസും പരാതി നൽകി. രാജപുരം പൊലീസ് പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങി രാജപുരത്ത് അന്വേഷണം നടത്തും.   Read on deshabhimani.com

Related News