മാതൃകയാക്കാം ഈ കുട്ടികളെ

കളഞ്ഞു കിട്ടിയ ഹാൻഡ്‌ ബാഗ്‌ പി കെ ആദർശും അശ്വിനും 
ഉടമയെ ഏൽപ്പിക്കുന്നു


 പാലക്കുന്ന് വീണു കിട്ടിയ പണവും സ്വർണവും  വിലപ്പെട്ട രേഖകളും   അടങ്ങിയ ഹാൻഡ്‌ബാഗ്‌ ഉടമയെ കണ്ടെത്തി വിദ്യാർഥിയും കൂട്ടുകാരനും തിരിച്ചു നൽകി. പാലക്കുന്ന് അംബിക കോളേജിലെ പ്ലസ്ടു  വിദ്യാർഥി കരിപ്പോടിയിലെ  പി കെ ആദർശും കൂട്ടുകാരൻ മാങ്ങാട് ആടിയത്തെ അശ്വിനും കോവിഡ് വാക്സിൻ എടുക്കാനായി ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിൽ പോയതായിരുന്നു. പത്താം ക്ലാസ് വരെ പഠിച്ച ഉദുമ ഹയർ സെക്കൻഡറി സ്കൂൾ വരെ പോയപ്പോഴാണ് സ്കൂൾ ഓഫീസ് ഗേറ്റിലേക്കുള്ള വഴിയിൽ ഹാൻഡ്‌ബാഗ്‌ വീണുകിടക്കുന്നത്‌  ശ്രദ്ധയിൽ പെട്ടത്. പണവും സ്വർണ വളയും വിലപ്പെട്ട പല രേഖകളും അതിനകത്ത്‌ കണ്ടപ്പോൾ   പ്രഥമാധ്യാപകൻ മധുസൂദനനെ ഏൽപ്പിച്ചു. ഇതിനിടെ നാലാംവാതുക്കലിലെ ഉഷയുടെ ബാഗ്‌ സ്കൂൾ പരിസരത്ത് നഷ്ടപ്പെട്ടത്‌   പഞ്ചായത്തംഗം ചന്ദ്രൻ പ്രഥമാധ്യാപകനെ അറിയിച്ചു. സഹോദരിയുടെ മകളോടൊപ്പം മറ്റൊരാൾക്ക്‌ പണം നൽകാൻ പോകുമ്പോഴായിരുന്നു ബാഗ്‌   നഷ്ടപ്പെട്ടത്.  ഉഷയെ സ്കൂളിൽ വിളിപ്പിച്ച് ആദർശിന്റെയും അശ്വിന്റെയും പഞ്ചായത്ത്‌ അംഗത്തിന്റെയും  സാനിധ്യത്തിൽ പ്രധാനാധ്യാപകൻ ബാഗ്‌ കൈമാറി. Read on deshabhimani.com

Related News