23,031 കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് 
ഭാരവാഹികളായി



കൊല്ലം ജില്ലയിൽ 23031 കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് ഭാരവാഹികളായി. ഏഴിന്‌ ആരംഭിച്ച തെരഞ്ഞെടുപ്പ് വ്യാഴാഴ്‌ച പൂർത്തീകരിച്ചിരുന്നു. പ്രസിഡന്റ്, സെക്രട്ടറി, മൂന്ന്‌ ഉപസമിതി കൺവീനർമാർ ഉൾപ്പെടെ അഞ്ചുപേരെ വീതമാണ് അയൽക്കൂട്ടം ഭാരവാഹികളായി തെരഞ്ഞെടുത്തത്.  ആദ്യഘട്ടമായി അയൽക്കൂട്ടം അധ്യക്ഷരെയാണ്‌ തെരഞ്ഞെടുത്തത്‌. ഞായറാഴ്‌ച ആരംഭിച്ച എഡിഎസ് തെരഞ്ഞെടുപ്പ്‌ 21 വരെ തുടരും. അയൽക്കൂട്ടങ്ങളിൽനിന്നുള്ള അഞ്ചുപേർക്കാണ്‌ വോട്ടവകാശം. ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, സെക്രട്ടറി എന്നിവർ ഉൾപ്പെടെ 11 അംഗ കമ്മിറ്റിയെ എഡിഎസിലേക്ക് തെര‌ഞ്ഞെടുക്കും. എഡിഎസ് കമ്മിറ്റിഅംഗങ്ങൾ ചേർന്നാണ് സിഡിഎസ് തെരഞ്ഞെടുപ്പ് നടത്തുക. 25നു നടക്കുന്ന സിഡിഎസ് തെരഞ്ഞെടുപ്പിൽ ചെയർപേഴ്സനെയും വൈസ് ചെയർപേഴ്സനെയും എഡിഎസുകളുടെ എണ്ണത്തിന് ആനുപാതികമായി ഭരണസമിതിയെയും തെരഞ്ഞെടുക്കും. 26നു പുതിയ ഭരണസമിതി അധികാരമേൽക്കും. മൂന്നുവർഷമാണ് ഭരണസമിതിയുടെ കാലാവധി. ജില്ലയിൽ 12 സിഡിഎസ് ചെയർപേഴ്സൺ സ്ഥാനങ്ങൾ പട്ടികജാതി വിഭാഗത്തിനും ഒരെണ്ണം പട്ടികവർഗ വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. നിലവിലുളള സംവരണ മണ്ഡലങ്ങൾ ഒഴിവാക്കി നറുക്കെടുപ്പിലൂടെ പുതിയ മണ്ഡലങ്ങൾ നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. സ്ഥാനങ്ങൾക്ക് കാലാവധി അയൽക്കൂട്ടം പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളിൽ തുടർച്ചയായി മൂന്നുതവണ മാത്രമേ ഒരാൾക്ക് മത്സരിക്കാനാകൂ. നേതൃത്വം വഹിക്കാൻ ആളില്ലാതെ വന്നാൽ അയൽക്കൂട്ട തീരുമാനപ്രകാരം ഇളവ് നൽകാം. എഡിഎസ് ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങളിൽ തുടർച്ചയായി രണ്ടുതവണ മാത്രമേ അവസരമുള്ളൂ. ഭരണസമിതി അംഗങ്ങൾക്ക് ഇത് ബാധകമല്ല. സിഡിഎസ് ചെയർപേഴ്സൺ സ്ഥാനത്ത് തുടർച്ചയായി രണ്ടുതവണ മാത്രം അവസരം.   ജില്ലയിൽ ആകെ വോട്ടർമാർ: 3,10,196 ആകെ തെരഞ്ഞെടുപ്പ് പ്രക്രിയക്ക്‌ യോഗ്യത നേടിയ അയൽക്കൂട്ടങ്ങൾ: 23,425 എഡിഎസ്: 1417 സിഡിഎസ്: 74 Read on deshabhimani.com

Related News