മെഡി. കോളേജിൽ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ താഴെ പറയുന്ന തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. റിസർച്ച് അസിസ്റ്റന്റ്: ഒന്ന്. യോഗ്യത: സയൻസിലോ ബന്ധപ്പെട്ട വിഷയത്തിലോ അംഗീകൃത യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദവും അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റർ ഡിഗ്രി. പ്രായം: 30. പ്രതിമാസ ശമ്പളം: 31,000 രൂപ. കരാർ ഒരു വർഷം. ഡാറ്റാ എൻട്രി ഓപ്പറേറ്റർ: ഒന്ന്. യോഗ്യത: അംഗീകൃത ബോർഡ് നടത്തുന്ന ഇന്റർമീഡിയറ്റ് അല്ലെങ്കിൽ പ്ലസ്ടു പാസായിരിക്കണം. കംപ്യൂട്ടറിൽ മിനിറ്റിൽ 15,000 കീ ഡിപ്രഷൻസ് ഉണ്ടായിരിക്കണം. കംപ്യൂട്ടർ പരിജ്ഞാനവും ബേസിക് നേഴ്സിങ്ങിലോ ഫിസിയോ തെറാപ്പിയിലോ സ്പീച്ച് ആൻഡ് ലാംഗ്വേജിലോ ഉള്ള വിജയം അഭിലഷണീയ യോഗ്യത. പ്രായം: 25. പ്രതിമാസ ശമ്പളം: 17000- രൂപ. കാലാവധി ഒരു വർഷം. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ 22ന് വൈകിട്ട് മൂന്നിനുമുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇ-മെയിൽ വഴിയോ, നേരിട്ടോ നൽകാം. കോവിഡ് മാനദണ്ഡം പാലിച്ച് അഭിമുഖം. യോഗ്യരായവർക്ക് മെമ്മോ അയക്കും. തസ്തികയുടെ പേര്, മേൽവിലാസം, ഇ-–- മെയിൽ അഡ്രസ്, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമാക്കണം. Read on deshabhimani.com