ഭെൽ ഇഎംഎൽ സത്യഗ്രഹം ശക്തമാകുന്നു



കാസർകോട് ഭെൽ ഇഎംഎൽ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതി നേതൃത്വത്തിൽ പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്തെ ഒപ്പുമര ചോട്ടിൽ നടക്കുന്ന സത്യാഗ്രഹം ആറ്‌ ദിവസം പിന്നിട്ടു. ഞായറാഴ്‌ച കാസർകോട് മുനിസിപ്പൽ ചെയർമാൻ വി എം മുനീർ ഉദ്ഘാടനം ചെയ്‌തു. എ ഷാഹുൽ ഹമീദ് അധ്യക്ഷനായി. കെ കുഞ്ഞിരാമൻ എംഎൽഎ, ഫാ. ജോർജ്‌ വള്ളിമല, പി എ അഷ്റഫ് അലി, മുത്തലിബ് പാറക്കെട്ട്, അബ്ദുൾ റഹ്മാൻ, എം രാമൻ, സുബൈർ മാര, ഖലീൽ പടിഞ്ഞാർ, സി വിജയൻ, യു പൂവപ്പ ഷെട്ടി, അഷ്റഫ് മുതലപ്പാറ, എ മാധവൻ, അബൂബക്കർ കോയ എന്നിവർ സംസാരിച്ചു. കെ ജി സാബു സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News