മുള്ളേരിയ സഹ. ആശുപത്രി തുറന്നു

കാസർകോട് ജില്ലാ ആശുപത്രി സഹകരണ സംഘത്തിന്റെ മൂന്നാമത് ആശുപത്രി മുള്ളേരിയയിൽ മന്ത്രി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു


 മുള്ളേരിയ  മെച്ചപ്പെട്ട സൗകര്യം നൽകി ചുരുങ്ങിയ ചെലവിൽ ചികിത്സ നടത്തുന്ന സഹകരണ ആശുപത്രികൾ സാധാരണക്കാരുടെ ആശ്വാസമാണെന്ന്‌ മന്ത്രി എം വി ഗോവിന്ദൻ. കാസർകോട് ജില്ലാ ആശുപത്രി സഹകരണ സംഘത്തിന്റെ മൂന്നാമത് ആശുപത്രി മുള്ളേരിയയിൽ  ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു,  പഞ്ചായത്ത് പ്രസിഡന്റുമാരായ ഗോപാലകൃഷ്‌ണ,  പി വി മിനി,  എ പി ഉഷ,  ഹമീദ് പൊസളിഗെ,  ശ്രീധര, ജില്ലാ പഞ്ചായത്തംഗം പി ബി ഷെഫീഖ്, ബ്ലോക്ക് അംഗം സ്‌മിത പ്രിയരഞ്ജൻ, പഞ്ചായത്തംഗം എ എസ് തസ്‌നി, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ ആർ ജയാനന്ദ, അസിസ്റ്റന്റ് രജിസ്ട്രാർമാരായ കെ നാഗേഷ്, എ രവീന്ദ്ര, ഓഡിറ്റ് എഡി എ ജയചന്ദ്രൻ, പി ബൈജുരാജ്, എം മാധവൻ, എം കൃഷ്ണൻ, വസന്ത, പുരുഷോത്തമൻ, ഷാഫി ഹാജി, എ എം ബഷീർ, ദാമോദരൻ ബെള്ളിഗെ, സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ, കെ ശങ്കരൻ, ബാലകൃഷ്‌ണ റൈ, കെ വി നവീൻ, ബഷീർ മാളികയിൽ, ടി കമലാക്ഷൻ എന്നിവർ സംസാരിച്ചു.  സെക്രട്ടറി ജി രത്നാകര റിപ്പോർട്ട് അവതരിപ്പിച്ചു.  പ്രസിഡന്റ് എ ചന്ദ്രശേഖരൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി രഘുദേവൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News