സ്‌കൂൾ ശുചീകരണം 
25ന്‌ മുമ്പ്‌ പൂർത്തിയാക്കണം



കാസർകോട്‌ സ്‌കൂൾ തുറപ്പിന്‌ മുന്നോടിയായി  അറ്റകുറ്റപ്പണികളും ശുചീകരണവും 25ന് മുമ്പ്‌ പൂർത്തിയാക്കണമെന്ന്‌ മുന്നൊരുക്കം വിലയിരുത്തിയ ഓൺലൈൻ യോഗം നിർദേശിച്ചു. കലക്ടർ സ്വാഗത്‌ ആർ ഭണ്ഡാരി അധ്യക്ഷയായി. ശിശുസൗഹൃദ അന്തരീക്ഷത്തിൽ ക്ലാസ് മുറികൾ മനോഹരമാക്കി വേണം വിദ്യാർഥികളെ വരവേൽക്കാൻ. എല്ലായിടത്തും അണുനശീകരണം നടത്തണം. കോവിഡ് പെരുമാറ്റ രീതികൾ ഓർമിക്കാൻ പോസ്‌റ്റർ, സ്‌റ്റിക്കർ, സൂചനാ ബോർഡുകൾ എന്നിവ സ്ഥാപിക്കണം.  നിർമാണം നടക്കുന്ന വിദ്യാലയങ്ങളിൽ തൊഴിലാളികളും കുട്ടികളും സമ്പർക്കമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കണം.  ബെഞ്ചിൽ രണ്ട് കുട്ടികളെ മാത്രമേ ഇരുത്താവൂ. അധിക ബെഞ്ചുകൾ ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്‌. യാത്രാ സൗകര്യം കുറവായ മേഖലകളിൽ അധികമായി ബസ് സർവീസ്‌ ഏർപ്പെടുത്തും. വിദ്യാർഥികൾക്കായി യാത്രാ പാസുകൾ ലഭ്യമാക്കാൻ കെഎസ്ആർടിസിക്ക്‌ നിർദേശം നൽകി. ഡിഡിഇ കെ വി പുഷ്‌പ മാർഗരേഖ അവതരിപ്പിച്ചു. Read on deshabhimani.com

Related News