ലാഭം കൊയ്യാൻ ബ്രഹ്മഗിരി 
പോത്തുകുട്ടി പദ്ധതി



  കൽപ്പറ്റ    ബ്രഹ്മഗിരി മൃഗസംരക്ഷണ ഡിവിഷന് കീഴിൽ ബ്രഹ്മഗിരി ഫാർമേഴ്സ് സൊസൈറ്റി വഴി കർഷകന് വിതരണംചെയ്ത പോത്തുകുട്ടിയെ പൂർണ വളർച്ച എത്തിയതോടെ ബ്രഹ്മഗിരി തിരികെവാങ്ങി.  തൃശിലേരി സ്വദേശിയായ കെ സി  ബേബി  13 മാസം മുമ്പാണ് ബ്രഹ്മഗിരിയിൽനിന്ന്‌ മൂന്ന് പോത്തുകുട്ടികളെ വാങ്ങിയത്. കി. ഗ്രാമിന് 110 രൂപ നിരക്കിൽ 118 കി.ഗ്രാം തൂക്കമുള്ള പോത്തുകുട്ടിയെയാണ് വാങ്ങിയത്.    പൂർണ വളർച്ചയെത്തിയ പോത്തിന് 476 കി.ഗ്രാം തൂക്കമുണ്ട്. കി.ഗ്രാമിന് വിറ്റ അതേ തുകക്കാണ് ബ്രഹ്മഗിരി പോത്തിനെ തിരികെവാങ്ങിയത്. ഒരുവർഷത്തിനകം ഒരു പോത്തിൽ നിന്നും കർഷകന് 39,380 രൂപയാണ് അധിക വരുമാനം ലഭിച്ചത്.  2800 പോത്തുകുട്ടികളെ ഇതുവരെ കർഷകർക്ക് വിതരണംചെയ്തു. പോത്തുകുട്ടികളെ വളർത്തി  പൂർണ വളർച്ച എത്തുമ്പോൾ പൊതുവിപണിയിൽ ലഭിക്കുന്ന അതേ തുകക്കാണ് ബ്രഹ്മഗിരി തിരികെ വാങ്ങുന്നത്.     വിതരണം ചെയ്യുന്നതിൽ ഭൂരിഭാഗം ഉരുക്കളും ബ്രഹ്മഗിരിയെ കർഷകർ തിരികെ ഏൽപ്പിക്കുകയാണ് ചെയ്യുന്നത്.  മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനനുസരിച്ചാണ് നിലവിൽ കർഷകന് പോത്തുകുട്ടികളെ വിതരണംചെയ്യുന്നത്‌. ഫോൺ:  9744927667, 9567773917.   Read on deshabhimani.com

Related News