ഒറ്റശേഖരമംഗലം പഞ്ചായത്തിനെതിരെ ജനകീയപ്രതിഷേധം



വെള്ളറട ഒറ്റശേഖരമംഗലം  പഞ്ചായത്തു ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്‌ക്കും അഴിമതിക്കും ഭരണ സ്തംഭനത്തിനുമെതിരെ സിപിഐ എം നേതൃത്വത്തിൽ ജനകീയ പ്രതിഷേധം. ലൈഫ് ഭവന പദ്ധതിയിൽ അനർഹരെ ഉൾക്കൊള്ളിക്കുകയും അർഹരായ നിരവധിപേരെ തഴയുകയും ചെയ്‌തു.  പട്ടികജാതി ഫണ്ട് വകമാറ്റി ധൂർത്തടിച്ചു. അങ്കണവാടികളിൽ അനർഹരായവരെ മനദണ്ഡങ്ങൾ പാലിക്കാതെ നിയമിച്ചു. ഇത്തരം നടപടികൾക്കെതിരെ മണ്ഡപത്തിൻകടവിൽ നടത്തിയ ധർണ വെള്ളറട ഏരിയ സെക്രട്ടറി ഡി കെ ശശി ഉദ്ഘാടനം ചെയ്തു. കെ എസ് സദാശിവൻ നായർ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ടി ചന്ദ്രബാബു സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News