സമ്പർക്കം വേണ്ട; കുതിച്ചുയരുകയാണ്‌



കൽപ്പറ്റ ജില്ലയിൽ  99 പേർക്ക് കൂടി കോവിഡ്. 93 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. ആറുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്.  ബുധനാഴ്‌ച 12 പേർ രോഗമുക്തരായി.  രോഗബാധിതരിൽ ഒരു ആരോഗ്യ പ്രവർത്തകയുമുണ്ട്‌. ജില്ലയിൽ കോവിഡ് ബാധിതരുടെ ആകെ എണ്ണം 2249 ആയി. 1711 പേർ രോഗമുക്തരായി. 527 പേർ ചികിത്സയിലുണ്ട്‌. രോഗം സ്ഥിരീകരിച്ചവർ തൊണ്ടർനാട് സ്വദേശികളായ 22 പേർ, ഒമ്പത്‌  മീനങ്ങാടി സ്വദേശികൾ, എട്ട്‌ അമ്പലവയൽ സ്വദേശികൾ, നാല്‌ വെള്ളമുണ്ട സ്വദേശികൾ, മേപ്പാടി, നെന്മേനി സ്വദേശികളായ അഞ്ചുപേർ വീതം, തരിയോട്, എടവക സ്വദേശികളായ മൂന്നുപേർ വീതം, പൊഴുതന, പേരിയ, മാനന്തവാടി, അപ്പപ്പാറ, പടിഞ്ഞാറത്തറ, ബത്തേരി സ്വദേശികളായ രണ്ടുപേർ വീതം, മുള്ളൻകൊല്ലി, കണിയാമ്പറ്റ, മൂപ്പൈനാട് സ്വദേശികളായ ഓരോരുത്തർ, കണ്ണൂർ ജില്ലയിൽ ജോലി ചെയ്യുന്ന എടവക സ്വദേശിനിയായ ആരോഗ്യപ്രവർത്തക, മുണ്ടേരി സ്‌കൂൾ സമ്പർക്കത്തിലൂടെ  17 കോഴിക്കോട് സ്വദേശികൾ, ഒരു ഉത്തരപ്രദേശ് സ്വദേശി എന്നിവരാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.  ഭോപ്പാലിൽ നിന്ന് വന്ന പനമരം സ്വദേശി (24),  കർണാടകയിൽ നിന്ന് വന്ന നൂൽപ്പുഴ സ്വദേശി (32), ബംഗളൂരിൽനിന്നും വന്ന മൂന്ന്‌ നെന്മേനി സ്വദേശികൾ (38, 54, 30), തമിഴ്‌നാട്ടിൽ നിന്ന് വന്ന പനമരം  സ്വദേശിനിക്കും (21) ബുധനാഴ്‌ച കോവിഡ്‌  സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധിതയായ അപ്പപ്പാറ സ്വദേശിയുടെയുടെ ഉറവിടം വ്യക്തമല്ല.  മുള്ളൻകൊല്ലി സ്വദേശിയും ഒരു ബത്തേരി സ്വദേശിയും കോഴിക്കോടാണ് ചികിത്സയിലുള്ളത്. രോഗമുക്തർ ബത്തേരി, പൂതാടി, മീനങ്ങാടി സ്വദേശികളായ രണ്ടുപേർ വീതവും അപ്പപ്പാറ, മേപ്പാടി, വാളവയൽ, മൂപ്പൈനാട്, അമ്പലവയൽ സ്വദേശികളായ ഓരോരുത്തരും ഒരു അങ്കമാലി സ്വദേശിയും രോഗം ഭേദമായി ആശുപത്രി വിട്ടു.  298 പേർ പുതുതായി നിരീക്ഷണത്തിൽ കോവിഡ്‌ പ്രതിരോധവുമായി ബന്ധപ്പെട്ട് 298പേർകൂടി പുതുതായി നിരീക്ഷണത്തിലായി. 273 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. 2970 പേരാണ്‌ ആകെ നിരീക്ഷണത്തിലുള്ളത്‌.  ബുധനാഴ്‌ച 1460 പേരുടെ സാമ്പിളുകൾ പരിശോധനക്ക്‌ അയച്ചു. ഇതുവരെ  അയച്ച 68362 സാമ്പിളുകളിൽ 64663 പേരുടെ ഫലം ലഭിച്ചു.  62414 നെഗറ്റീവും 2249 പോസിറ്റീവുമാണ്.  പൂതാടിയിലും ജാഗ്രത പുൽപ്പള്ളി പൂതാടിയിൽ ആന്റിജൻ പരിശോധനയിൽ ഒൻപത് പേർക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചതോടെ കേണിച്ചിറ ടൗണും പരിസരവും കനത്ത ജാഗ്രതയിൽ. 154 പേരിലാണ് ആന്റിജൻ പരിശോധന നടത്തിയത്. പോസിറ്റീവ് ആയവരിൽ അഞ്ചുപേർ പഞ്ചായത്ത്‌ ഓഫീസ് ജീവനക്കാരാണ്. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റിന് കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നതോടെ പഞ്ചായത്ത്‌ ഓഫീസും കേണിച്ചിറ ടൗണും അടച്ചിട്ടിരിക്കയാണ്‌. പുൽപള്ളി ബസ് സ്റ്റാൻഡിനു സമീപമുള്ള ഒരു ഫാൻസി കടയിലെ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കടയും സമീപത്തെ കടയും അടപ്പിച്ചു. ശാലിമ ഫാൻസി കടയിൽ ഈ മാസം 10 മുതൽ എത്തിയവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. Read on deshabhimani.com

Related News