ബിജെപി മാർച്ചിൽ പൊലീസിന്‌ നേരെ അക്രമം; ഡിവൈഎസ്‌പിക്ക് പരിക്ക്



തൃക്കരിപൂർ ഫാഷൻ ഗോൾഡ്  ജ്വല്ലറി തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീൻ  രാജിവയ്‌ക്ക്‌െക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ മാർച്ചിൽ പൊലീസിന്‌ നേരെ അക്രമം.ഡിവൈഎസ്‌പി ഉൾപ്പെടെ രണ്ട് പൊലീസുകാർക്ക് പരിക്ക്.   എംഎൽഎ യുടെ എടച്ചാക്കൈയിലെ വീട്ടിലേക്ക്  നടത്തിയ മാർച്ചാണ്‌ അക്രമാസക്തമായത്‌. കാഞ്ഞങ്ങാട് ഡിവൈഎസ്പി എം പി വിനോദ്, എ ആർ ക്യാമ്പിലെ എ ടി ഷാനവാസ് എന്നിവർക്കാണ് കൈക്ക്‌ പരിക്ക്‌. സമരം തടയാൻ വച്ച ഇരുമ്പ് ബാരിക്കേഡുകൾ സമരക്കാർ  പൊലിസുകാരുടെ നേരെ മറിച്ചിടുകയായിരുന്നു.    ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും പൊലീസുകാരെ പരിക്കേൽപ്പിക്കുകയും ചെയ്തതിന്‌ ആറ് പേരുൾപ്പെടെ കണ്ടാലറിയുന്ന 150 പേർക്കെതിരെ കേസടുത്തു.  അതിനിടെ മുസ്ലീം ലീഗ് പ്രവർത്തകർ എടച്ചാക്കൈ ബാങ്ക് പരിസരത്ത് മുദ്രാവാക്യവുമായിപ്രകോപനം ഉണ്ടാക്കാനും ശ്രമിച്ചു. പോലീസ് എത്തി ഇവരെ പിന്തിരിപ്പിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി  എം പി  വിനോദ്,  ചന്തേര സിഐ പി നാരായണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്‌  മാർച്ച്‌ തടഞ്ഞത്‌.  ബിജെപി ജില്ലാ പ്രസിഡന്റ്‌ കെ ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. Read on deshabhimani.com

Related News