കുട്ടികൾതൊട്ടു: എവറസ്റ്റിൽ പാറിയ ദേശീയപതാക

എവറസ്റ്റിൽ നാട്ടിയ ഏറ്റവും വലിയ പതാകയുമായി പാറയ്ക്കൽ ഗവ.യു.പി.എസിലെ കുട്ടികൾ


വെഞ്ഞാറമൂട് എവറസ്റ്റ്‌ കൊടുമുടിക്കു മുകളിൽ പാറിപ്പറന്ന ദേശീയപതാക തൊടാൻ പാറയ്ക്കൽ ഗവ. യുപിഎസിലെ  കുട്ടികൾക്ക്‌ ആവേശമായിരുന്നു. ഒപ്പം എവറസ്‌റ്റ്‌ കീഴടക്കിയ പ്രായംകുറഞ്ഞ മലയാളി ഷെയ്ഖ് ഹസൻ ഖാനെ കണ്ടപ്പോൾ ആഘോഷവും.    സ്വാതന്ത്ര്യദിനാഘോഷ ദിനത്തിലാണ്‌ പന്തളം സ്വദേശിയായ ഷെയ്ഖ് ഹസൻ ഖാൻ  സ്‌കൂളിൽ അതിഥിയായി എത്തിയത്‌.  താൻ എവറസ്റ്റിൽ നാട്ടിയ  വലിയ പതാകയായിരുന്നു അദ്ദേഹം കുട്ടികൾക്കുവേണ്ടി കൊണ്ടുവന്നത്‌. സ്കൂളിലെ പൂർവ വിദ്യാർഥിയും സിനിമാതാരവുമായ അശ്വത് ലാലും അതിഥിയായെത്തി.    മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ   സ്വാതന്ത്ര്യ ദിനാഘോഷം ഉദ്ഘാടനം ചെയ്തു.  പഞ്ചായത്തംഗം എസ് സുധീഷ് അധ്യക്ഷനായി. അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം, ഞങ്ങളും കൃഷിയിലേക്ക്‌, ടാലന്റ് ലാബ് എന്നീ  പദ്ധതികളുടെ ഉദ്ഘാടനവും നടത്തി. Read on deshabhimani.com

Related News