വിനോദിന്റെ അർപ്പണബോധത്തിന്‌ വീണ്ടും പുരസ്‌കാര പ്രഭ

വിനോദ്കുമാർ


കടയ്ക്കൽ ജോലിയിലെ ആത്മാർഥതയ്‌ക്കും അർപ്പണബോധത്തിനും വിനോദിനെ തേടി വീണ്ടും രാഷ്ട്രപതിയുടെ പുരസ്കാരം. കടയ്‌ക്കൽ അഗ്നിരക്ഷാസേനയിലെ ഗ്രേഡ് അസിസ്റ്റന്റ്‌ സ്റ്റേഷൻ ഓഫീസർ കിളിമാനൂർ പോങ്ങനാട് തിരുവോണത്തിൽ വിനോദ്കുമാറിനാണ് ഈ വർഷത്തെ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡൽ ലഭിച്ചത്. 2015-ലും സ്തുത്യർഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചിരുന്നു. 2010ൽ മുഖ്യമന്ത്രിയുടെ ഫയർസർവീസ് മെഡലും ലഭിച്ചു. 1996ൽ കടപ്പാക്കടയിലായിരുന്നു ആദ്യമായി അഗ്നിരക്ഷാസേനയിൽ പ്രവേശിച്ചത്. ജോലിസമയം കഴിഞ്ഞാലും അപകടവിവരം അറിഞ്ഞാൽ അവിടെയെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വംനൽകുന്ന ആളാണ്‌ വിനോദ്‌. വെല്ലുവിളി നിറഞ്ഞ പല ദൗത്യങ്ങളിലും വിനോദ് പങ്കെടുത്തിട്ടുണ്ട്. പമ്പ ഹിൽടോപ്പിൽ ഉണ്ടായ അപകടം, നിലമേൽ പെട്രോൾ പമ്പിൽ കിടന്ന ബസിലും സമീപത്തെ ഷോപ്പിങ്‌ മാളിലും ഉണ്ടായ തീപിടിത്തം എന്നിവ അതിൽ ചിലതാണ്‌. ഔദ്യോഗിക തിരക്കിലും കൃഷി കൈവിടാത്ത വിനോദ് കീഴ്‌പേരൂർ പാടശേഖരത്തിൽ സ്വന്തം വയലിലെ നെൽക്കൃഷിയും മുടക്കിയിട്ടില്ല. ഭാര്യ: സിമി. മക്കൾ: ദേവിക വിനോദ്, വൈശാഖ്. Read on deshabhimani.com

Related News