സ്‌ട്രോങ്‌ ആകാം: 
കുടുംബശ്രീ ജിമ്മുണ്ട്‌

കരുണ ലേഡീസ് ഫിറ്റ്നസ് സെന്റർ


    കഴക്കൂട്ടം  പള്ളിത്തുറ വാർഡിൽ ശാന്തിനഗറിൽ കുടുംബശ്രീ നടത്തുന്ന ജിം ഒരു വെറൈറ്റിയാണ്‌. ‘കരുണ ലേഡീസ് ഫിറ്റ്നസ് സെന്റർ’ എന്ന സ്ഥാപനം സ്‌ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ളതാണ്‌. കുടുംബശ്രീ നടത്തുന്ന അപൂർവം ജിമ്മുകളിൽ ഒന്നാണിത്‌. കുടുംബശ്രീ അംഗങ്ങളായ ആര്യക്കും സിന്ധുവിനുമാണ്‌ ജിമ്മിന്റെ മേൽനോട്ടം. ഉദ്യോഗസ്ഥരായ സ്ത്രീകൾക്കും വിദ്യാർഥികൾക്കും സൗകര്യപ്രദമായ രീതിയിൽ രാവിലെയും വൈകിട്ടുമായി സമയം ക്രമീകരിച്ചിട്ടുണ്ട്‌. ഒരു മാസം 1200 രൂപയാണ് ഫീസ്.   Read on deshabhimani.com

Related News