മാറുമറയ്ക്കൽ സമരഗാഥ 
അരങ്ങേറി

മാറുമറയ്ക്കൽ സമരഗാഥയിൽനിന്ന്


പാറശാല സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളന വേദിയിൽ പുരോഗമന കലാസാഹിത്യ സംഘം സംഘനാട്യ അവതരിപ്പിച്ച "മാറുമറയ്‌ക്കൽ സമരഗാഥ’  ഡോക്യു ഡ്രാമ ശ്രദ്ധേയമായി. കേരള നവോത്ഥാനത്തിന് തുടക്കംകുറിച്ച തിരുവിതാംകൂറിലെ ആദ്യ മനുഷ്യാവകാശ സമരത്തിന് നാടകരചന നിർവഹിച്ചത് ബഷീർ മണക്കാടും സംവിധാനം എസ്എൻ സുധീറുമാണ്. സ്ത്രീവിമോചന മുന്നേറ്റചരിത്രത്തിലെ ഐതിഹാസിക പ്രക്ഷോഭത്തിന്റെ രംഗാവിഷ്കാരം നവീന രംഗസാധ്യതകൾ ഉപയോഗിച്ചാണ് അരങ്ങേറിയത്. Read on deshabhimani.com

Related News