വാർഡംഗത്തിന്റെ അനാസ്ഥ: കുടിവെള്ളം 
ലഭിക്കുന്നില്ലെന്ന് വ്യാപക ആക്ഷേപം



വർക്കല  ഇലകമൺ പഞ്ചായത്തിൽ മൂലഭാഗം വാർഡിൽ ജലജീവൻ മിഷൻ പദ്ധതി പ്രകാരം വീടുകളിൽ കുടിവെള്ളം എത്തിക്കുന്നില്ലെന്ന് ആക്ഷേപം. കോൺഗ്രസ്‌ വാർഡംഗം ലില്ലിയുടെ പിടിപ്പുകേടും കെടുകാര്യസ്ഥതയുംകൊണ്ടാണ് നാട്ടുകാർക്ക്‌ കുടിള്ളെം കിട്ടാത്തത്. കണക്‌ഷനുകൾക്ക് പഞ്ചായത്തിൽ അപേക്ഷ നൽകി കാത്തിരുന്നവരെ ഒഴിവാക്കി അവരെക്കൊണ്ട് പണം കൊടുത്ത് കണക്‌ഷൻ എടുപ്പിക്കാൻ വാർഡംഗം  നിർബന്ധിക്കുന്നതായാണ്‌ ആക്ഷേപം. റോഡിലെ പൈപ്പിൽനിന്ന്‌ 30 മീറ്ററിലേറെ ദൂരമുള്ളവർ 12,000 രൂപ ചെലവാക്കി വാട്ടർ കണക്‌ഷൻ എടുക്കണമെന്നാണ്‌ വാർഡംഗം പറയുന്നതത്രെ. ഈ പദ്ധതിപ്രകാരം ആനയെ കുളിപ്പിക്കാൻ വെള്ളം കൊടുത്തിട്ടുണ്ട്. എന്നാൽ, മനുഷ്യർക്ക്‌  വെള്ളം കൊടുക്കില്ലെന്നതാണ് വാർഡംഗത്തിന്റെ നിലപാട്. അയിരൂർ എംജിഎം സ്കൂളിനു സമീപം പ്രഭ വിലാസം വീട്ടിൽ പ്രഭയാണ് പരാതിക്കാരി.  പഞ്ചായത്തിൽ പരിഹാരം കാണാത്തതിനാൽ പ്രഭ  കലക്ടർക്ക് പരാതി നൽകും.   Read on deshabhimani.com

Related News