ജ്വലിച്ചു ധീരജ്‌

പെരിന്തൽമണ്ണ പതായ്ക്കരയിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച അനുസ്മരണ ജ്വാല ജില്ലാ പ്രസിഡന്റ്‌ 
കെ ശ്യാം പ്രസാദ് ഉദ്ഘാടനംചെയ്യുന്നു


തിരുവനന്തപുരം/മലപ്പുറം കെഎസ്‌യു–-യൂത്ത് കോൺഗ്രസ്‌ ക്രിമിനലുകൾ കൊലപ്പെടുത്തിയ ഇടുക്കി എൻജിനിയറിങ്‌ കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജിനെ അനുസ്മരിച്ച്‌ ഡിവൈഎഫ്‌ഐ അനുസ്മരണജ്വാല. യൂണിറ്റ്‌ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പരിപാടി കൊലയും ആക്രമണവും തുടരുന്ന കോൺഗ്രസ് കാപാലികർക്കുള്ള താക്കീതായി. ഇരുപത്തി അയ്യായിരം യൂണിറ്റ് കേന്ദ്രത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് കണ്ണൂർ  മട്ടന്നൂർ ബ്ലോക്കിലെ പരിയാരം സൗത്ത് യൂണിറ്റിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ എസ്‌ സതീഷ് എറണാകുളത്ത് കാക്കനാടും ട്രഷറർ എസ് കെ സജീഷ് കോഴിക്കോട് പേരാമ്പ്രയിലും ഉദ്ഘാടനം ചെയ്തു.  മലപ്പുറം ജില്ലയിൽ ചെമ്പ്രശേരി ഈസ്റ്റ് യൂണിറ്റിൽ നടന്ന പ്രതിഷേധ ജ്വാല ജില്ലാ സെക്രട്ടറി പി കെ മുബഷീർ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ ശ്യാംപ്രസാദ് പാതായ്ക്കര- കിഴക്കേക്കരയിലും  സംസ്ഥാന കമ്മിറ്റിയംഗം പി മുനീർ ചമ്രവട്ടം, പെരുന്തല്ലൂർ നോർത്ത് യൂണിറ്റിലും ജില്ലാ വൈസ് പ്രസിഡന്റ് പി ഷബീർ ചുങ്കത്തറയിലെ മുട്ടിക്കടവ് യൂണിറ്റിലും ഉദ്ഘാടനംചെയ്തു. Read on deshabhimani.com

Related News