നാടെങ്ങും ധീരജ് 
അനുസ്മരണ ജ്വാല



പത്തനംതിട്ട  കെ എസ് യു, -യൂത്ത് കോൺഗ്രസ് ക്രിമിനലുകൾ കൊലപ്പെടുത്തിയ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ അനുസ്മരിച്ച്  ഡിവൈഎഫ്ഐ   യൂണിറ്റ് കേന്ദ്രങ്ങളില്‍   അനുസ്മരണ ജ്വാല തെളിച്ചു. ധീരജിനെ  കൊന്നിട്ടും കലിയടങ്ങാതെ കോൺഗ്രസ് കാപാലികർ അദ്ദേഹത്തെയും കുടുംബത്തെയും ആക്ഷേപിക്കുകയും പ്രകോപനമുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തുകയും ചെയ്യുന്നു. കോഴഞ്ചേരി  അയിരൂർ നോർത്ത് മേഖല കമ്മിറ്റിയിലെ പ്ലാങ്കമണില്‍  ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി  ബി സതീഷ് കുമാറും, പത്തനംതിട്ട ബ്ലോക്ക് കമ്മിറ്റിയിൽ  പത്തനംതിട്ട സൗത്ത് മേഖലാ കമ്മിറ്റിയിലെ അഴൂർ യൂണിറ്റിൽ ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായരും  അനുസ്മരണ ജ്വാല ഉദ്ഘാടനം ചെയ്തു.  ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ  ആർ മനു തിരുവല്ല ഇടമലത്തറ യൂണിറ്റിലും, ആർ ശ്യാമ റാന്നി വടശ്ശേരിക്കരയിലും   ഇടത്തറ യൂണിറ്റിലും   ഉദ്ഘാടനം ചെയ്തു.  ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ ബി നിസാം വായനശാല യൂണിറ്റിലും,   ജില്ലാ ജോയിന്റ്  സെക്രട്ടറി ജോബി ടി ഈഷോ     വൈസ് പ്രസിഡന്റുമാരായ  എം സി അനീഷ് കുമാർ,  എം അനീഷ് കുമാർ ,   ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ  അനീഷ് വിശ്വനാഥൻ, നീതു അജിത് , ജെ രാജ്കുമാറും വിവിധ കേന്ദ്രങ്ങളില്‍   അനുസ്മരണ ജ്വാലകളില്‍ പങ്കെടുത്തു. Read on deshabhimani.com

Related News