ദ്രോഹനയങ്ങൾ തിരുത്തിക്കാമെന്ന്‌ കർഷകസമരം തെളിയിച്ചു: എം എം മണി എംഎൽഎ



ചെറുതോണി നിരന്തര പ്രക്ഷോഭത്തിലൂടെ അധികാരവർഗത്തെ തിരുത്തിക്കാൻ കഴിയുമെന്ന് കർഷകസമരം തെളിയിച്ചതായി കിസാൻസഭ അഖിലേന്ത്യ വർക്കിങ്‌ കമ്മിറ്റിയംഗം എം എം മണി എംഎൽഎ. കർഷകസംഘം ജില്ലാ കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡൽഹിയിൽ ഒരു വർഷത്തിലേറെ നീണ്ട കർഷകസമരം ചരിത്രത്തിന്റെ ഭാഗമാണിന്ന്‌. ഇന്ത്യൻ ചരിത്രത്തിൽ സ്വാതന്ത്ര്യത്തിന് മുമ്പോ ശേഷമോ ഇത്തരം സമരം ഉണ്ടായിട്ടില്ല.        കർഷകരുടെ ഐതിഹാസിക സമരത്തിനു മുന്നിൽ മോഡി ഭരണത്തിന് മുട്ടുമടക്കേണ്ടി വന്നു. അവരുടെ കർഷകദ്രോഹ നടപടികൾക്കാണ് തിരിച്ചടി നേരിട്ടതെന്നും എം എം മണി പറഞ്ഞു. കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി ടി കെ ഷാജി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വത്സൻ പനോളി സംഘടനാകാര്യങ്ങൾ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി എൻ വി ബേബി ജില്ലാ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സംസ്ഥാന വർക്കിങ്‌ കമ്മിറ്റിയംഗങ്ങളായ സി വി വർഗീസ്, റോമിയോ സെബാസ്റ്റ്യൻ, പി പി ചന്ദ്രൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News