വാഹനാപകടത്തില്‍ 
യുവ എൻജിനിയർ മരിച്ചു



കൊട്ടാരക്കര എംസി റോഡിൽ ലോവർ കരിക്കം കുരിശ്ശടി ജങ്‌ഷനിൽ വാഹനാപകടത്തിൽ യുവ എൻജിനിയർ മരിച്ചു. കരിക്കം ബ്രൈറ്റ് ഹൗസിൽ മാത്യൂസ് തോമസ് (31)ആണ് മരിച്ചത്. കൊട്ടാരക്കര ലോവർ കരിക്കം കുരിശ്ശടി ജങ്‌ഷനിൽ ഞായർ വൈകിട്ട് നാലോടെയായിരുന്നു അപകടം. മാത്യൂസ്‌ തോമസ്‌ സഞ്ചരിച്ച സ്കൂട്ടറിൽ ശബരിമല ദർശനം കഴിഞ്ഞു വരികയായിരുന്ന ആന്ധ്രാപ്രദേശിൽനിന്നുള്ളവരുടെ വാഹനം ഇടിക്കുകയായിരുന്നു. ഉടനെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ. ബംഗളൂരുവിൽ സോഫ്‌റ്റ്‌വെയർ എൻജിനിയറാണ്‌. ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. ജോലിസ്ഥലത്തേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഭാര്യ: അഞ്ജിത. മകൾ: രണ്ടുവയസ്സുള്ള ആൻഡ്രിയ മാത്യൂസ്. Read on deshabhimani.com

Related News