വർക്കലയ്ക്ക് ഫ്ലൈ ഓവർ



വർക്കല സംസ്ഥാന ബജറ്റി  വർക്കല നിയമസഭാ മണ്ഡലത്തിൽ ഒട്ടേറെ പുതിയ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. വർക്കല മൈതാനം ഫ്ലൈഓവർ യാഥാർഥ്യമാക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ബജറ്റിൽ അഞ്ച്‌ കോടി രൂപയാണ്‌ അനുവദിച്ചത്‌. കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുൻകാലങ്ങളിൽ അനുവദിച്ചതിന് പുറമേ ഈ ബജറ്റിൽ 20 കോടി രൂപകൂടി ഉൾപ്പെടുത്തി. ഇടവ പഞ്ചായത്തിലെ കോട്ടപാണി, ഇലകമൺ പഞ്ചായത്തിലെ തുമ്പുംതൊടി എന്നീ കുടിവെള്ള പദ്ധതികളും ഇതിൽപ്പെടും. വർക്കല ബൈപാസ് റോഡിനാവശ്യമായ 18 കോടി രൂപ ബജറ്റിൽ നിലനിർത്തി. വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രി, വർക്കല പ്രകൃതിചികിത്സാ കേന്ദ്രം എന്നിവ 100 കിടക്കയുള്ള ആശുപത്രികളാക്കി പ്രഖ്യാപിച്ചു. വർക്കലയിൽ പ്രവർത്തനം നടന്നുവരുന്ന ദേശീയ ജലഗതാഗത പാതയുടെ പ്രവർത്തനങ്ങൾക്കും തുരങ്കങ്ങളുടെ പ്രവർത്തനത്തിനും വേണ്ടി 86 കോടി രൂപകൂടി അനുവദിച്ചു.ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ഹെറിറ്റേജ് പദ്ധതിയിൽ വർക്കല കാപ്പിൽ വരെയുള്ള ഭാഗംകൂടി ഉൾപ്പെടുത്തി. വർക്കല റസ്റ്റ് ഹൗസ് കെട്ടിടനിർമാണ രണ്ടാം ഘട്ടത്തിന് മൂന്ന്‌ കോടി, പള്ളിക്കൽ വെളിനല്ലൂർ റോഡ് രണ്ട്‌ കോടി, ചെമ്മരുതി പഞ്ചായത്തിൽ വട്ടപ്ലാമൂട് - തച്ചോട്- പനയറ റോഡ് ഒരു കോടി 30 ലക്ഷം, പുത്തൻചന്ത ടൗൺ നവീകരണത്തിനായി ഒരു കോടി, വെട്ടൂർ - വലിയന്റെകുഴി വെന്നിക്കോട് റോഡിന് ഒരു കോടി, വർക്കല രഘുനാഥപുരം റിങ്‌ റോഡിന് ഒരു കോടി,  വെട്ടൂർ - ഷാപ്പ്മുക്ക് - താഴെ വെട്ടൂർ റോഡിന് ഒരു കോടി, ഞെക്കാട് - അക്കരമംഗലം ക്ഷേത്രം റോഡിന് 50 ലക്ഷം, ആനകുന്നം - ഞാറയിൽകോണം റോഡിന് 50 ലക്ഷം, തുമ്പോട് - പനപ്പാംകുന്ന് റോഡിന് 50 ലക്ഷം, പള്ളിക്കൽ - ചോങ്കോട്തോട് സംരക്ഷണത്തിന് 50 ലക്ഷം, കുടവൂർ- ചേങ്കോട്ടുകോണം - ഇലഞ്ഞിക്കോണം റോഡിന് 30 ലക്ഷം, മടവൂർ വേങ്കോട്ടുക്കോണം- ഇലമെൻകുന്ന് റോഡിന് 25 ലക്ഷം, മടവൂർ - പുലിയൂർക്കോണം റോഡിന് 25 ലക്ഷം, പള്ളിക്കൽ- കെ കെ കോണം- ആണ്ടിക്കോണം -വിളയിൽ റോഡിന് 25 ലക്ഷം, ചെമ്മരുതി മുത്താന - മദ്രസ റോഡിന് 25 ലക്ഷം, പള്ളിക്കൽ - ചെമ്മാരത്ത് - പാണയത്ത് വാതുക്കൽ തോട് സംരക്ഷണ ഭിത്തിക്കായി 25 ലക്ഷം, ശിവഗിരി തീർഥാടനത്തിനായി 20 ലക്ഷം, ചെമ്മരുതി കുന്നത്തുമല കുടിവെള്ള പദ്ധതിക്ക്‌ 20 ലക്ഷം, കുടവൂർകോണം - ചിറയിൽ റോഡിന് 20 ലക്ഷം എന്നിങ്ങനെ വിവിധ പദ്ധതികൾക്കായി ബജറ്റിൽ അംഗീകാരം ലഭിച്ചിട്ടുള്ളതായും വി ജോയി എംഎൽഎ അറിയിച്ചു.   Read on deshabhimani.com

Related News