തദ്ദേശസ്ഥാപന അധ്യക്ഷന്മാർക്ക്‌ സ്വീകരണം നൽകി

തദ്ദേശസ്ഥാപന അധ്യക്ഷരായ മഹിളാ അസോസിയേഷൻ പ്രവർത്തകർക്ക് ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ മന്ത്രി കെ കെ ശൈലജയെ ആദരിച്ചപ്പോൾ


കണ്ണൂർ  തദ്ദേശസ്ഥാപന അധ്യക്ഷരായ മഹിളാ അസോസിയേഷൻ പ്രവർത്തകർക്ക്  കണ്ണൂർ എ കെ ജി ഹാളിൽ ജില്ലാ കമ്മിറ്റി  സ്വീകരണം നൽകി.   മന്ത്രി കെ കെ  ശൈലജ ഉദ്‌ഘാടനം ചെയ്‌തു. കേരളം സ്വീകരിച്ച കോവിഡ്‌ പ്രതിരോധമാർഗത്തെ കുറിച്ചാണ്‌ ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നതെന്ന്‌ മന്ത്രി പറഞ്ഞു.  സമൂഹ്യ പരിവർത്തനത്തിനായുള്ള പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങുന്ന സ്‌ത്രീകൾക്ക്‌ തികഞ്ഞ രാഷ്‌ട്രീയ വ്യക്തതവേണം. ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ സ്വാശ്രയത്വം കൈവരിക്കണമെന്നും മന്ത്രി പറഞ്ഞു.  ത്രിതല പഞ്ചായത്ത്–- നഗരസഭാ അധ്യക്ഷൻ,  ഉപാധ്യക്ഷൻ സ്ഥാനങ്ങളിലേക്കും ജില്ലാപഞ്ചായത്തംഗങ്ങളായും കോർപറേഷൻ കൗൺസിലർമാരായും തെരഞ്ഞെടുക്കപ്പെട്ടവർക്കാണ്‌   സ്വീകരണം നൽകിയത്‌.  മന്ത്രിക്ക്‌   മഹിളാ അസോസിയേഷൻ ജില്ലാകമ്മിറ്റി‌ ഉപഹാരം നൽകി.  ജില്ലാ പ്രസിഡന്റ്‌ കെ പി വി പ്രീത  അധ്യക്ഷയായി.  അഖിലേന്ത്യ അസിസ്‌റ്റന്റ്‌ സെക്രട്ടറി എൻ സുകന്യ, സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം പി പി ദിവ്യ, സംസ്ഥാന ജോ.‌ സെക്രട്ടറി എം വി സരള, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ ടി ടി റംല, ദിഷ്‌ണപ്രസാദ്‌ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി കെ ശ്യാമള സ്വാഗതം പറഞ്ഞു.  ഓണക്കാലത്ത്‌  സംഘടിപ്പിച്ച  മത്സര വിജയികൾക്ക് ‌ഉപഹാരവും നൽകി. Read on deshabhimani.com

Related News