ആശ വർക്കർമാർ ആഹ്ലാദ പ്രകടനം നടത്തി

എൽഡിഎഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് ആശ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ടൗണിൽ നടത്തിയ പ്രകടനം


  തൃശൂർ ആശ വർക്കർമാരുടെ ഓണറേറിയം 5000 രൂപയിൽ നിന്ന്‌ 6000 രൂപയാക്കി വർധിപ്പിച്ച എൽഡിഎഫ്‌ സർക്കാരിനെ അഭിനന്ദിച്ചുകൊണ്ട്‌ ആശ വർക്കേഴ്‌സ്‌ യൂണിയൻ സിഐടിയു ജില്ലാ കമ്മിറ്റി ആഹ്ലാദ പ്രകടനം നടത്തി. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ 500 രൂപ മാത്രമാണ്‌ ആശ വർക്കർമാർക്ക്‌ ഓണറേറിയം നൽകിയിരുന്നത്‌. എൽഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷമാണ്‌ ഘട്ടം ഘട്ടമായി തുക വർധിപ്പിച്ച്‌ 6000 രൂപയിലെത്തിയിരിക്കുന്നത്‌.  പരിപാടി യൂണിയൻ ജില്ലാ സെക്രട്ടറി ശശികല ശ്രീവത്സൻ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ അജിത രാജൻ അധ്യക്ഷയായി. സാജിത അഷറഫ്‌ സ്വാഗതവും ഷൈലജ അജയഘോഷ്‌ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News