നാടകം വീട്ടുമുറ്റത്തെത്തും

വാഴയൂർ നാട്ടുറവയുടെ നാടക റിഹേഴ്സലിൽ നിന്ന്


    കൊണ്ടോട്ടി  വാഴയൂരിലെ നാടക കലാകാരൻമാരുടെ കൂട്ടായ്മയായ നാട്ടുറവ ഗൃഹാങ്കണ നാടകവുമായി വീട്ടുമുറ്റങ്ങളിലേക്ക്‌. ‘ഞ്ഞിപ്പെന്താ ചെയ്യാ’   നാടകം കോവിഡ് പ്രതിരോധ ക്യാമ്പയിന് മുൻതൂക്കം നൽകിയാണ് അവതരിപ്പിക്കുന്നത്. പരമാവധി രണ്ടുപേർമാത്രമാണ് രംഗത്ത്. കൂടാതെ നാടകത്തിൽ പ്രേക്ഷകരും കഥാപാത്രങ്ങളാവും.    മറ്റ് തൊഴിൽ മേഖലയിലെത്തുന്ന നാടക കലാകാരൻമാരുടെ ശാരീരിക- മാനസിക - സാമൂഹിക- സാമ്പത്തിക പ്രയാസങ്ങളും നാടകത്തിന്റെ ഇതിവൃത്തമാണ്.  മോഹൻ കാരാടാണ് സംവിധാനം.  അരങ്ങിൽ ടി പി പ്രമീളയും ലിനീഷ് കക്കോവുമാണ് വേഷമിടുന്നത്. രചന:  ജിമേഷ് കൃഷ്ണൻ. സംഗീതം: വൈഷ്ണവി ദർപ്പണ. സാങ്കേതികസഹായം:  ശ്രീജിത്ത് കക്കോവ്, ജിഷി. Read on deshabhimani.com

Related News