ജോബി ആൻഡ്രൂസിന്‌ സ്‌മരണാഞ്ജലി



പത്തനാപുരം കെഎസ്‌യു-–- എംഎസ്എഫ് സംഘം കൊലപ്പെടുത്തിയ ജോബി ആൻഡ്രൂസിന്റെ രക്തസാക്ഷിദിനം എസ്എഫ്ഐ പത്തനാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു.  എസ്എഫ്ഐ കോഴിക്കോട് താമരശേരി ഏരിയ  ജോയിന്റ്‌ സെക്രട്ടറിയും പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ് വിദ്യാർഥിയുമായിരുന്ന ജോബി ആൻഡ്രൂസിനെ 1992 ജൂലൈ 15ന് താമരശേരിയിൽ വാഹനജാഥയിൽ സംസാരിച്ചുകൊണ്ടിരിക്കെ‌ കല്ലെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു.   പത്തനാപുരം ടൗണിൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ് പതാക ഉയർത്തി.  അനുസ്മരണ യോഗത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ  അനുമോദിച്ചു. രക്തസാക്ഷിദിനത്തിന്റെ ഭാഗമായി പത്തനാപുരം ടൗൺ ലോക്കൽ കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഡിന്നർ ചലഞ്ചിലൂടെ കണ്ടെത്തിയ 20,202 രൂപ സംസ്ഥാന പ്രസിഡന്റിനു കൈമാറി.   എസ്എഫ്ഐ ഏരിയ പ്രസിഡന്റ് മിഥുൻ മോഹൻ അധ്യക്ഷനായി. എസ്എഫ്ഐ കേന്ദ്രകമ്മിറ്റിഅംഗം ആദർശ് എം സജി, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം മീരാപിള്ള,  ഏരിയ സെക്രട്ടറി എൻ ജഗദീശൻ, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് നസ്മൽ, സെക്രട്ടറി പി അനന്തു,  എ ബി അൻസാർ, ഷിനുമോൻ, എബിൻ, അഖിൽ ജഗദീശൻ, അമർജിത്‌, അക്ഷയ്, മിഥുൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി വിഷ്ണു കളത്തട്ട് സ്വാഗതവും സ്വരാജ് നന്ദിയും പറഞ്ഞു.  Read on deshabhimani.com

Related News