അനന്യയുടെ 1200 സമർപ്പിക്കുന്നു കായികലോകത്തിന്‌



ഇരിങ്ങാലക്കുട ഹയര്‍സെക്കൻഡറി പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്കും വാങ്ങി ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹയർ സെക്കൻഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി  അനന്യ കെ വി.  ഹ്യുമാനിറ്റീസ് വിഭാഗത്തിലാണ്‌ നേട്ടം.  കോഴീക്കോട് പന്തിരാംകാവ് സ്വദേശി അജിത്കുമാറിന്റെയും മിനിയുടെയും മകളായ അനന്യ സ്‌പോര്‍ട്‌‌സില്‍ പരിശീലനം ലക്ഷ്യമിട്ടാണ് ഹയര്‍സെക്കൻഡറിക്ക് ഇരിങ്ങാലക്കുടയിലെത്തിയത്‌.  വോളിബോള്‍, ചെസ്, ഡ്രോയിങ് തുടങ്ങിയവയില്ലെല്ലാം അനന്യ കഴിവ് തെളിയിച്ചിട്ടുണ്ട്. പത്താം തരത്തില്‍ 95 ശതമാനം മാര്‍ക്ക് നേടിയിരുന്നു. കായിക പരിശീലനം തുടര്‍ന്ന് നടത്താന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫില്‍ത്തന്നെ തുടര്‍ പഠനവും നടത്താനാണ്  താല്‍പ്പര്യം Read on deshabhimani.com

Related News