അഞ്ചേക്കറിൽ നെൽകൃഷിയുമായി കർഷകസംഘം



 കാസർകോട്‌ സുഭിക്ഷകേരളം പദ്ധതിയിൽ കേരള കർഷകസംഘം ജില്ലാകമ്മിറ്റി  അഞ്ചേക്കർ ഭൂമിയിൽ നെൽകൃഷി ആരംഭിച്ചു. പാടി അടുക്കത്ത്‌ നാരായണൻ നായരുടെയും മാധവൻ നായരുടെയും  തരിശായി കിടക്കുന്ന വയലിലാണ്‌ കൃഷിയിറക്കിയത്‌. ജില്ലാസെക്രട്ടറി സി എച്ച്‌ കുഞ്ഞമ്പു ഉദ്‌ഘാടനം ചെയ്‌തു.  ഏരിയാസെക്രട്ടറി എ രവീന്ദ്രൻ, പ്രസിഡന്റ്‌ ബി ആർ ഗോപാലൻ, സിപിഐ എം ഏരിയാസെക്രട്ടറി കെ എ മുഹമ്മദ്‌ ഹനീഫ, ലോക്കൽ സെക്രട്ടറി സി വി കൃഷ്‌ണൻ, കെ ഗോപാലൻ, കെ വേണുഗോപാലൻ, ടി നിഷാന്ത്‌, നാരായണൻ ചാൽക്കര, കെ കെ രാജൻ എന്നിവർ പങ്കെടുത്തു. അടുക്കം നാരായണൻ നായരുടെ മകൻ കെ മണികണ്‌ഠനും മാധവൻ നായരും വയലിലെത്തി. കൃഷിയുടെ നടത്തിപ്പിന്‌ കെ ഗോപാലനെ കൺവീനറാക്കി. Read on deshabhimani.com

Related News