പങ്കെടുക്കാം, കാണാം ഓൺലൈൻ കല്യാണം



 തൃക്കരിപ്പൂർ "മോന്റെ കല്യാണമാണ്, ഈ വരുന്ന 31ന് ഞായറാഴ്ച. എല്ലാരും കാണണം എഫ്ബി ലിങ്ക്, വാട്സ് ആപ് ഗ്രൂപ്പ് ലിങ്ക് ചുവടെ. എല്ലാരും ഓൺലൈനിൽ കാണുമല്ലോ.’ ഇതാണ് കോവിഡ്  കാലത്തെ കല്യാണ ക്ഷണക്കത്തിന്റെ മോഡൽ. ഞായറാഴ്ച നടക്കാവിലെ കല്യാണ മണ്ഡപത്തിൽ  നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത്‌ വെറും 40 പേർ. കല്യാണ ചടങ്ങ് കണ്ടത് അര മണിക്കൂറിനുള്ളിൽ  2500 പേർ. സാധാരണ വിവാഹ ചടങ്ങ് നേരിട്ടു കാണുന്നതിലുമിരട്ടി. ദൂരെയുള്ള ബന്ധുവിന്റെ കല്യാണവും അയൽപക്കത്തെ കല്യാണവും ഒരുപോലെയായി.  വീട്ടിലിരുന്നുംഓഫീസിലിരുന്നും കാണാമെന്നായി. സമ്മാനം കൊടുക്കലും ഫോട്ടോയെടുക്കലും ഭക്ഷണത്തിനു തിരക്കുകൂട്ടലുമെല്ലാം ഓർമയായി മാറുകയാണ്‌ കോവിഡ്‌ കാലത്ത്‌.  പുതിയ കാലത്തെ അതി ജീവിക്കാൻ പല വഴി തേടുകയാണ്  ഫോട്ടോ–- വീഡിയോ ഗ്രാഫർമാരും. വിവാഹം ഉൾപ്പെടെയുള്ള പൊതുചടങ്ങുകൾ മാറ്റിവച്ചതോടെ പ്രതിസന്ധിയിലായ ഫോട്ടോ ഗ്രാഫർമാർ കോവിഡ് പ്രോട്ടോക്കോൾ വിവാഹവുമായി രംഗത്തെത്തി.വിപുലീകരിച്ച എഫ്‌ബി പേജ്‌, ഗ്രാഫിക്‌ ആർടിസ്‌റ്റുകളുടെ ഡിസൈനിങ് എന്നിവയൊക്കെ ചേരുന്നതാണ്‌ ഡിജിറ്റൽ കല്യാണം. Read on deshabhimani.com

Related News