കെഎസ്‌ഇബി ജീവനക്കാരന്റെ കാര്‍ തകര്‍ത്തു



ഉപ്പള  കെഎസ്‌ഇബി ഉപ്പള ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്‌ സമീപം നിർത്തിയിട്ട  ലൈൻമാൻ ഷാജി കരിക്കന്റെ കാർ അജ്ഞാതർ തകർത്തു. ഷാജി താമസിക്കുന്ന ഉപ്പള ഒബേർള ഫ്ലാറ്റിന് മുമ്പിൽ നിർത്തിയിട്ടതായിരുന്നു. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു ഷാജി  രാവിലെഎത്തിയപ്പോഴാണ്‌  കാർ തകർത്തത്‌ കണ്ടത്‌.ലോക്ക്ഡൗൺ സമയത്ത് കണ്ണൂരിലെ വീട്ടിലായിരുന്ന  ഷാജി പൊതുഗതാഗതം ഇല്ലാത്തതിനാലാണ്‌ സ്വന്തം വാഹനത്തിൽ ഉപ്പളയിൽ ഡ്യൂട്ടിക്ക്‌  എത്തിയത്.  മഞ്ചേശ്വരം പൊലീസിൽ പരാതി നല്കി. സംഭവത്തിൽ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻകാസർകോട്‌ഡിവിഷൻ കമ്മിറ്റി പ്രതിഷേധിച്ചു.  പ്രതികൂല സാഹചര്യത്തിലും നാടിന് വെളിച്ചം നല്കാൻ ത്യാഗപൂർണമായി പ്രവൃത്തിക്കുന്ന ജീവനക്കാരുടെ ആത്മവീര്യം തകർക്കുന്ന സാമൂഹ്യ വിരുദ്ധർക്കെതിരെ  പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും കുറ്റക്കാരെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കണമെന്നുംഅസോസിയേഷൻ  ആവശ്യപ്പെട്ടു. Read on deshabhimani.com

Related News