കഴുതുരുട്ടി ആനച്ചാടി പാലം അപകടാവസ്ഥയിൽ



പുനലൂർ കൊല്ലം–- തിരുമംഗലം ദേശീയപാതയിൽ കഴുതുരുട്ടി ആറിന് കുറുകെയുള്ള ആനച്ചാടിപാലം അപകടാവസ്ഥയിൽ. കനത്ത മഴയെ തുടർന്ന് ആനച്ചാടി പാലത്തിനോട് ചേർന്ന് നിർമിച്ചിരുന്ന കരിങ്കൽ ഭിത്തി തകർന്നതാണ് പാലം അപകടാവസ്ഥയിലായത്‌.  ദേശീയപാതയ്ക്ക് കുറുകെ കഴുതുരുട്ടി –- ആനച്ചാടി ആറുകൾ സംഗമിക്കുന്ന സ്ഥലത്ത് 50 അടിയോളം നീളത്തിലാണ്‌ ആനച്ചാടി പാലം നിർമിച്ചിരിക്കുന്നത്‌. പാലത്തിനോട് ചേർന്ന് ദേശീയപാതയ്ക്ക് സംരക്ഷണം ഒരുക്കുന്നതിന് വേണ്ടി 20 അടി ഉയരത്തിൽ കരിങ്കൽഭിത്തിയുണ്ട്‌. ഇതിന്റെ ഒരു ഭാഗം മഴയിൽ തകർന്നതോടെ ഇരുപതടിയോളം താഴ്ചയിലുള്ള കഴുതുരുട്ടിയാറ്റിലേക്ക് മണ്ണിടിഞ്ഞ് ഇറങ്ങുകയാണ്. മഴ തുടർന്നാൽ കൂടുതൽ മണ്ണിടിഞ്ഞ് ദേശീയപാത അപകടാവസ്ഥയിൽ ആകുകയും പാലത്തിന് ബലക്ഷയം സംഭവിക്കുകയുംചെയ്യും. അപ്രോച്ച് റോഡുകൾ ഇല്ലാത്തതിനാൽ അപകടാവസ്ഥ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ കൊല്ലം-–-തിരുമംഗലം ദേശീയപാതയിൽ ഗതാഗതം പൂർണമായും തടസ്സപ്പെടും. ജനപ്രതിനിധികൾ അറിയിച്ചതിനെതുടർന്ന് പൊലീസ് അപകട സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ദേശീയപാത അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. Read on deshabhimani.com

Related News