ചൂഷണങ്ങള്‍ക്ക് കാരണം 
അവകാശങ്ങളെക്കുറിച്ച് അറിവില്ലായ്‌മ: മന്ത്രി



തിരുവനന്തപുരം ഉപഭോക്താക്കൾ നേരിടുന്ന ചൂഷണത്തിന്‌ പ്രധാനകാരണം അവകാശങ്ങളെക്കുറിച്ച് അവബോധമില്ലായ്‌മയാണെന്ന്‌ മന്ത്രി ജി ആർ അനിൽ. അത് തിരിച്ചറിഞ്ഞാണ് ഉപഭോക്തൃ ബോധവൽക്കരണം വിദ്യാർഥികളിൽനിന്നും ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക ഉപഭോക്ത്യ അവകാശ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  മന്ത്രി ആന്റണി രാജു അധ്യക്ഷനായി.  ഉപഭോക്തൃബോധവൽക്കരണ പരസ്യചിത്രത്തിന്റെ റിലീസ് ചലച്ചിത്ര നടി ജലജ നിർവഹിച്ചു. എന്റെ റേഷൻ കട സെൽഫി മത്സര വിജയികൾക്കുള്ള സമ്മാന വിതരണം ഗായിക രാജലക്ഷ്മി നിർവഹിച്ചു. സഞ്ചരിക്കുന്ന പ്രദർശന പരിപാടിയായ ദർപ്പണത്തിന്റെ ഉദ്ഘാടനം, റേഷൻ കടകളിൽ പൗരാവകാശ രേഖ പ്രദർശിപ്പിക്കുന്നതിന്റെ ഉദ്ഘാടനം, ലീഗൽ മെട്രോളജി വകുപ്പിന്റെ പൂർണത, ക്ഷമത 2 പരിപാടികളുടെ ഫ്ളാഗ് ഓഫ് എന്നിവയും നടത്തി. "ഊർജ ഉപഭോഗവും ഉപഭോക്തൃശാക്തീകരണവും കേരളത്തിലെ സവിശേഷ സാഹചര്യം' വിഷയത്തിൽ സെമിനാർ നടത്തി. റിട്ട.ജസ്റ്റിസ് സുരേന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി. Read on deshabhimani.com

Related News