നിർത്തലാക്കിയ ബസുകൾ പുനരാരംഭിക്കണം



ചിറയിൻകീഴ്   കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി രണ്ടുവർഷംമുമ്പ്‌ നിർത്തലാക്കിയ കെഎസ്ആർടിസി ബസുകൾ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി. കിഴുവിലം പഞ്ചായത്തിലും സമീപത്തുമുള്ളവരുടെ  യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്നാണ്‌ ആവശ്യം.   കിഴുവിലം–- -ചിറയിൻകീഴ്, -കുറക്കട –--മുടപുരം–- -മുട്ടപ്പലം തുടങ്ങി വിവിധ റോഡുകൾ വഴി സർവീസ് നടത്തിയിരുന്ന അഞ്ചിലധികം ബസുകളാണ് നിർത്തലാക്കിയത്‌.   കിഴുവിലം, ചിറയിൻകീഴ് നിവാസികൾ  യാത്രയ്‌ക്കായി കോരാണി -–- ചിറയിൻകീഴ് റോഡിനെയാണ് ആശ്രയിക്കുന്നത്. സ്വകാര്യ ബസുകളും ഈ റൂട്ടിൽ കൃത്യമായി സർവീസ് നടത്തുന്നില്ല . രാത്രി സർവീസുകൾ ഇവർ റദ്ദാക്കുന്നതും പതിവാണ്‌.  തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളിൽനിന്നും  ഹൈവേയിലെ കോരണിയിൽ ഇറങ്ങുന്ന യാത്രക്കാർക്ക്  രാത്രി എട്ടിനുശേഷം ചിറയിൻകീഴിലേക്ക് പോകാൻ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്‌. Read on deshabhimani.com

Related News