അലയടിച്ച്‌ കർഷക പ്രതിഷേധം



കോട്ടയം കാർഷിക ഉൽപന്നങ്ങൾക്ക് കേന്ദ്രസർക്കാർ താങ്ങുവില നിശ്ചയിക്കണമെന്നാവശ്യപ്പെട്ട്‌ കിസാൻ സംഘർഷ് കോ–ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അവകാശദിനം ആചരിച്ചു. സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ ജില്ലയിൽ 204 കേന്ദ്രങ്ങളിലാണ്‌ പ്രതിഷേധം നടന്നത്‌.   കോട്ടയം ഹെഡ് പോസ്റ്റോഫീസിനുമുന്നിൽ നടന്ന സമരം കർഷകസംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു.  കെഎസ്‌കെഎസ് സംസ്ഥാന സെക്രട്ടറി എം കെ ദിലീപ്, പ്രൊഫ. കെ സദാശിവൻ നായർ, കിസാൻസഭ ജില്ലാ കമ്മിറ്റി അംഗം കെ കെ നീലകണ്ഠകുറുപ്പ് എന്നിവർ സംസാരിച്ചു. പാലാ നാഷണലിസ്റ്റ് കർഷക കോൺഗ്രസ് സെക്രട്ടറി ജോസ് കുറ്റ്യാനിമറ്റം, വൈക്കത്ത്‌ കിസാൻസഭ ജില്ലാ സെക്രട്ടറി ഇ എൻ ദാസപ്പൻ, തലയോലപ്പറമ്പിൽ കർഷകസംഘം ഏരിയ പ്രസിഡന്റ്‌ യു ചന്ദ്രശേഖരൻ, ഏറ്റുമാനൂരിൽ ഇ എസ് ബിജു, ചങ്ങനാശേരിയിൽ കർഷകസംഘം ജില്ലാ വൈസ് പ്രഡിഡന്റ്‌ അഡ്വ. ജോസഫ് ഫിലിപ്പ്, അയർക്കുന്നത്ത്‌ കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം പി എൻ ബിനു, പിറവത്ത്‌ കിസാൻസഭ ജില്ലാ സെക്രട്ടറി എം പി രാധാകൃഷ്ണൻ, വാഴൂരിൽ കർഷകസംഘം ഏരിയ സെക്രട്ടറി അഡ്വ. സി ആർ ശ്രീകുമാർ, പൂഞ്ഞാറിൽ കർഷകസംഘം ഏരിയ സെക്രട്ടറി സി കെ ഹരിഹരൻ, കാഞ്ഞിരപ്പള്ളിയിൽ കർഷകസംഘം ഏരിയ സെക്രട്ടറി സജിൻ വട്ടപ്പള്ളി, പുതുപ്പള്ളിയിൽ കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ എസ് ഗിരീഷ് എന്നിവർ ഉദ്ഘാടനംചെയ്‌തു. Read on deshabhimani.com

Related News