മീൻപിടിത്തം കളറാക്കാൻ ‘ഫിഷിങ്‌ റോഡ്‌’



 മീൻപിടിത്തം കളറാക്കാൻ ‘ഫിഷിങ്‌ റോഡ്‌’ എ എസ‌് മനാഫ‌് കോട്ടയം മീൻപിടിത്തം ഹരമാക്കിയവർക്കിടയിൽ താരമായി ‘ഫിഷിങ്‌ റോഡ്‌’ റെഡിമെയ്‌ഡ്‌ ചൂണ്ട. പലനിറത്തിലും വലിപ്പത്തിലുമുള്ള ചൂണ്ട വാങ്ങാൻ കടയിലെത്തുന്നവരുടെ എണ്ണം ഏറുകയാണ്‌.  പനയിൽ നിന്ന്‌ കമ്പുവെട്ടി മഞ്ഞളും എണ്ണയും തേച്ച്‌ ചൂടാക്കി പ്ലാസ്‌റ്റിക്‌ നൂല്‌ കെട്ടി ചൂണ്ടയുണ്ടാക്കാൻ മടിക്കുന്നവർക്കായാണ്‌ ഫിഷിങ്‌ റോഡ്‌ വിപണിയിലെത്തിയത്‌.‌ ജലാശയങ്ങളുടെ തീരത്ത്‌ നിരന്നിരുന്ന്‌ ചൂണ്ടയിടുന്നവർ നിരവധിയാണ്‌. കോവിഡ്‌ കാലത്ത്‌ വീട്ടിലിരുന്ന്‌ മടുത്തതോടെ കൂടുതൽ പേർ ചൂണ്ടയിടാൻ എത്തിത്തുടങ്ങി. ഇതോടെ മോഡേൺ ചൂണ്ടയ്‌ക്കും ആവശ്യക്കാരേറി. ഫൈബർഗ്ലാസ്, കാർബൺ ഫൈബർ, അയൺ തുടങ്ങിയവ  ഉപയോഗിച്ചാണ് ഇവ നിർമിച്ചിരുക്കുന്നത്‌. ആവശ്യാനുസരണം നീളം ക്രമീകരിച്ച്‌ ഉപയോഗിക്കാനാവും. രണ്ട്‌ മടക്കാക്കാനും മുഴുവനായി മടക്കി സുക്ഷിക്കാനൂം കഴിയുന്ന ചൂണ്ടകൾ ലഭ്യമാണ്‌. വളഞ്ഞാലും ഒടിഞ്ഞ്‌ പോകില്ലെന്നതും ഇവയുടെ പ്രത്യേകതയാണ്‌. അഞ്ചടി മുതലുള്ള ചൂണ്ട കമ്പുകൾക്ക്‌‌ 400 രൂപ മുതലാണ്‌ വില. 350 രൂപ മുതലുള്ള ഫിഷിങ്‌‌ റോളും(പ്ലാസ്‌റ്റികും അനുബന്ധ ഉപകരണങ്ങളും) ലഭ്യമാണ്‌. തായ്‌ലൻഡ്‌, മലേഷ്യ, സിംഗപ്പൂർ എന്നിവടിങ്ങളിൽനിന്നാണ് ഇവ എത്തുന്നതെന്ന്‌ കോട്ടയം ഫിഷ്‌ നെറ്റ്‌ ഉടമ എം എസ്‌ റെജി പറഞ്ഞു. ഒരേ സമയം 16 കണ്ണികളിൽ തീറ്റ കോർത്ത്‌‌ മീൻപിടിക്കാവുന്ന ചൂണ്ടയുമുണ്ട്‌. മീനിന്റെ രൂപത്തിൽ കൊളുത്തോടുകൂടിയ ചൂണ്ടകണ്ണികൾക്കും പ്രിയമേറെ‌. വലിയ മീനുകളെ കെണിയിൽ വീഴ്‌ത്താനാണ്‌ ഇവ. യുവാക്കളാണ്‌ പുത്തൻ ചൂണ്ട തേടിയെത്തുന്നവരിൽ അധികവും. Read on deshabhimani.com

Related News