നെടുമങ്ങാട്ട്‌ 5 അങ്കണവാടികൂടി സ്‌മാർട്ട്‌

സ്മാര്‍ട്ട് അങ്കണവാടികളുടെ ഉദ്ഘാടനം മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കുന്നു


നെടുമങ്ങാട് വാർഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി നെടുമങ്ങാട് നഗരസഭ നവീകരിച്ച സ്മാര്‍ട്ട് അങ്കണവാടികള്‍ തുറന്നു. പത്താംകല്ല് മണക്കോട്, പരിയാരം, തറട്ട, കുശർകോട് വാർഡുകളിലെ  അഞ്ച് അങ്കണവാടികളാണ് ഹൈടെക്കായത്‌.  ഉദ്‌ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ സി എസ് ശ്രീജ അധ്യക്ഷയായി.  വൈസ് ചെയര്‍മാന്‍ എസ് രവീന്ദ്രന്‍, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ബി സതീശന്‍, എസ് അജിത, പി ഹരികേശൻനായർ, പി വസന്തകുമാരി, എസ് സിന്ധു, കൗണ്‍സിലര്‍മാരായ ഷമീർ പത്താംകല്ല്, പുങ്കുമ്മൂട് അജി, എസ് ശ്യാമള, ഡി ബിന്ദു, സുമയ്യ മനോജ്‌, നഗരസഭാ സെക്രട്ടറി അബ്ദുൾ സജീം, ഐസിഡിഎസ് സൂപ്പർ വൈസർ എസ്‌ വിദ്യ, നീതു കെ ജേക്കബ് എന്നിവര്‍ സംസാരിച്ചു. Read on deshabhimani.com

Related News