ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ 
നവജാതശിശു തീവ്രപരിചരണ വിഭാഗം



 കൽപ്പറ്റ  ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ആധുനിക ലെവൽ ത്രീ നവജാത ശിശു തീവ്രപരിചരണ വിഭാഗം പ്രവർത്തനം ആരംഭിച്ചു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്‌ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ ഉദ്‌ഘാടനംചെയ്‌തു. 27 ബെഡ്ഡുകളോടെയാണ്‌  പുതിയ സംവിധാനം. വെന്റിലേറ്ററുകൾ,  24 മണിക്കൂർ ഡോക്ടറുടെ  സേവനം എന്നിവയുണ്ടാകും.   നസീറ ആസാദ്, എക്സിക്യുട്ടീവ് ട്രസ്റ്റി യു ബഷീർ, ഡീൻ ഡോ. ഗോപകുമാരൻ കർത്താ, ഡോ. ദാമോദരൻ ആലക്കോടൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News