വഴിക്കടവിൽ കോളറ 
നിയന്ത്രണവിധേയം

വഴിക്കടവ് വനത്തിനുള്ളിലെ പുഞ്ചക്കൊല്ലി ആദിവാസി കോളനിയിൽ ഡിഎംഒയുടെ നേതൃത്വത്തിലുള്ള 
മെഡിക്കൽ സംഘം സന്ദർശിക്കുന്നു


എടക്കര പ്രതിരോധ പ്രവർത്തനം ശക്തമായതോടെ വഴിക്കടവിൽ കോളറ നിയന്ത്രണവിധേയം. പുതിയ കേസുകൾ ഗണ്യമായി കുറഞ്ഞു. നിലവിൽ 15 കോളറബാധിതരാണുള്ളത്‌. 41 പേർക്ക്‌ ലക്ഷണമുണ്ട്‌.  വനത്തിനുള്ളിലെ പുഞ്ചക്കൊല്ലി, അളക്കൽ കോളനികൾ ഡിഎംഒയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം സന്ദർശിച്ചു. പുഞ്ചക്കൊല്ലി കോളനിയിലെ യുവാവിന് വഴിക്കടവിൽനിന്ന് ഭക്ഷണം കഴിച്ചതിനാൽ കോളറ പിടിപ്പെട്ട സാഹചര്യത്തിലാണ് ഡിഎംഒ സന്ദർശനം നടത്തിയത്.  കോളറ വ്യാപനത്തിന് കാരണമായ കാരക്കോടൻ പുഴ ശുചീകരിക്കാൻ പമ്പ് ചെയ്തുകളയുന്ന വെള്ളം ഉപയോഗിക്കരുതെന്ന് കർശന നിർദേശം നൽകി. പുഴ പൂർണമായും ശുചീകരിച്ച് സൂപ്പർ ക്ലോറിനേഷൻ നടത്തി വാട്ടർ അതോറിറ്റിയുടെ ക്ലിയറൻസ് കിട്ടിയതിനുശേഷം മാത്രമേ ഉപയോഗിക്കാവൂവെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്‌.   Read on deshabhimani.com

Related News