ഭീമനടിയിൽ റസ്റ്റ് ഹൗസിന് ഭരണാനുമതിയായി



ഭീമനടി ഭീമനടിയില്‍ പിഡബ്ല്യുഡി റസ്റ്റ്ഹൗസ് കം സെക്ഷൻ ഓഫീസ് നിർമ്മിക്കുന്നതിന് മൂന്നു കോടിരൂപയുടെ ഭരണാനുമതി ലഭിച്ചതായി എം രാജഗോപാലന്‍ എംഎൽഎ അറിയിച്ചു.  മലയോര മേഖലയിൽ സർക്കാർ റസ്റ്റ് ഹൗസുകളോ മറ്റ് താമസസൗകര്യങ്ങളോ നിലവിലില്ല. കൂടാതെ തൃക്കരിപ്പൂർ കാഞ്ഞങ്ങാട് മണ്ഡലങ്ങളിൽ ഉൾക്കൊള്ളുന്ന പിഡബ്ല്യുഡി ഭീമനടി  സെക്ഷൻ ഓഫീസ് വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇതിനെല്ലാം പരിഹാരമായിട്ടാണ്  ഭീമനടിയിൽ പുതിയ റസ്റ്റ് ഹൗസ് കം സെക്ഷൻ ഓഫീസ് നിർമ്മിക്കുന്നതെന്ന് എംഎല്‍എ അറിയിച്ചു. Read on deshabhimani.com

Related News