കിൻഫ്രയിൽ അഡ്‌മിനിസ്‌ട്രേഷൻ ബ്ലോക്ക്‌, 
സബ്‌സ്‌റ്റേഷൻ നിർമാണം തുടങ്ങി

മട്ടന്നൂർ കിൻഫ്ര വ്യവസായ പാർക്കിലെ അഡ്മിനിസ്ട്രേഷൻ കം ഫെസിലിറ്റേഷൻ ബ്ലോക്കിന്റെ കല്ലിടൽ 
മന്ത്രി പി രാജീവ് നിർവഹിക്കുന്നു. കെ കെ ശൈലജ എംഎൽഎ സമീപം


മട്ടന്നൂർ കിൻഫ്ര വ്യവസായ പാർക്കിൽ അഡ്‌മിനിസ്‌ട്രേഷൻ കം ഫെസിലിറ്റേഷൻ ബ്ലോക്കിന്റെയും 110 കെവി സബ്‌സ്‌റ്റേഷന്റെയും പ്രവൃത്തി തുടങ്ങി. അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്കിന്‌  വ്യവസായമന്ത്രി പി രാജീവ്‌ കല്ലിട്ടു. കെ കെ ശൈലജ എംഎൽഎ അധ്യക്ഷയായി.  ഡോ. വി ശിവദാസൻ എംപി വിശിഷ്ടാതിഥിയായി.  നഗരസഭാ ചെയർമാൻ അനിതാ വേണു, വൈസ്‌ ചെയർമാൻ പി പുരുഷോത്തമൻ, കീഴല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌‌ കെ വി മിനി, വൈസ്‌ പ്രസിഡന്റ്‌ കെ അനിൽകുമാർ,  കിൻഫ്ര എംഡി സന്തോഷ്‌ കോശി തോമസ്‌,  ജനറൽ മാനേജർ ഡോ. ടി ഉണ്ണികൃഷ്‌ണൻ, ഉഷ പാറക്കണ്ടി  എന്നിവർ സംസാരിച്ചു.     പാർക്ക്‌ ഓഫീസ്‌, ലാൻഡ്‌ അക്വിസിഷൻ ഓഫീസ്‌, മിനി കോൺഫറൻസ്‌ ഹാൾ,  അതിഥി മന്ദിരം,  ഭക്ഷണശാല എന്നിവയാണ്‌  നിർമിക്കുന്നത്‌.   ഭക്ഷ്യഉൽപ്പന്ന   നിർമാണ യൂണിറ്റ്‌, സ്‌റ്റാൻഡേർഡ്‌ ഡിസൈൻ ഫാക്ടറി, ഭക്ഷ്യസംസ്‌കരണ കേന്ദ്രം എന്നിവയാണ്‌ ആദ്യഘട്ടം ആരംഭിക്കുക. വെള്ളിയാംപറമ്പിലെ 128.59 ഏക്കറിലാണ്‌  നിർമ്മാണം.   15 കോടി ചെലവഴിച്ച്‌ നിർമിക്കുന്ന സബ്‌സ്‌റ്റേഷന്‌ വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി ശിലയിട്ടു. കെ കെ ശൈലജ എംഎൽഎ അധ്യക്ഷയായി.  കെഎസ്‌ഇബി ഡയരക്ടർ രാജൻ ജോസഫ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഡോ. വി ശിവദാസൻ എംപി, കെഎസ്‌ഇബി ചെയർമാൻ ഡോ. ബി അശോക്‌, ചീഫ്‌ എൻജിനിയർ ജെ സുനിൽജോയ്‌,  ഡയരക്ടർ വി മുരുകദാസ്‌, അനിത വേണു, വി കെ സുരേഷ്‌ബാബു, പി പുരുഷോത്തമൻ, സി ഷിജു, കെ വി മിനി, മുബീന ഷാഹിദ്‌, കെ അനികുമാർ, എൻ വി ചന്ദ്രബാബു, ഡി മുനീർ, അണിയേരി അച്യുതൻ, സന്തോഷ്‌ മാവില, രാജൻ പുതുക്കുടി, കെ ശ്രീധരൻ, കെ പി ചന്ദ്രൻ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News