അമൃത് മഹോത്സവം 
ആഘോഷമാക്കി ആലപ്പുഴ



ആലപ്പുഴ ഹർ ഘർ തിരംഗ കാമ്പയിൻ ആഘോഷമാക്കി ജില്ല. സർക്കാർ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും വീടുകളിലും ശനി രാവിലെ ദേശീയപതാക ഉയർത്തി. ജില്ലയിലെ ഹൗസ് ബോട്ടുകളും ശിക്കാര വള്ളങ്ങളും കാമ്പയിനിൽ പങ്കുചേർന്നു. പുന്നമട ഫിനിഷിങ്‌ പോയിന്റിൽ കലക്‌ടർ വി ആർ  കൃഷ്‌ണതേജയും ജില്ലാ പൊലീസ് മേധാവി ജി ജയ്‌ദേവും ചേർന്ന് ഹൗസ് ബോട്ടിലും പൊലീസ് സ്‌പീഡ് ബോട്ടിലും പതാക ഉയർത്തി.  ജില്ലാ ഭരണവും ഡിടിപിസിയും ഹൗസ് ബോട്ടുകളുടെയും ശിക്കാര വള്ളങ്ങളുടെയും ഉടമാ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ 600ഓളം ഹൗസ് ബോട്ടുകളിലും ശിക്കാര വള്ളങ്ങളിലും ദേശീയ പതാക ഉയർത്തി. ഡിടിപിസി സെക്രട്ടറി ലിജോ എബ്രഹാം, ഹൗസ് ബോട്ട്, ശിക്കാര ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയർ പങ്കെടുത്തു. Read on deshabhimani.com

Related News