വ്യാപാരി വ്യവസായി ക്ഷേമ സംഘം ഉദ്‌ഘാടനം 16ന്‌



കാഞ്ഞങ്ങാട്‌    കാഞ്ഞങ്ങാട്‌  ആസ്ഥാനമായി രൂപീകരിച്ച കാ വ്യാപാരി വ്യവസായി ക്ഷേമ സഹകരണസംഘം 16ന്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനം ചെയ്യും.  കാഞ്ഞങ്ങാട്‌ പഴയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്തു നടക്കുന്ന ചടങ്ങിൽ ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനാവും. നിക്ഷേപം സ്വീകരിക്കൽ, ഓഹരി സർട്ടിഫിക്കറ്റ്‌ വിതരണം,  വിജയികളെ ആദരിക്കൽ തുടങ്ങിയ പരിപാടികളും ഉണ്ടാകുമെന്ന്‌ സംഘം പ്രസിഡന്റ് എ ശബരീശൻ, മുഹമ്മദ് മുറിയനാവി, സത്യൻ പടന്നക്കാട്, പി എ റഹ്മാൻ, എം ​ഗം​ഗാധരൻ, സുകുമാരൻ, കെ വി ബിജു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. Read on deshabhimani.com

Related News