നിർമാണ തൊഴിലാളികളുടെ സമരം



കോട്ടയം  നിർമാണ തൊഴിലാളി യൂണിയൻ(സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഏരിയകളിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക്‌ മുന്നിൽ സമരം സംഘടിപ്പിച്ചു.     നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, നിർമാണ വസ്തുക്കളുടെ വിലക്കയറ്റം തടയുക, നിർമാണ തൊഴിലാളി കുടുംബങ്ങൾക്ക് മൂന്ന്‌ മാസക്കാലം 7500 രൂപ കേന്ദ്ര സർക്കാർ അനുവദിക്കുക, ഒരാൾക്ക് 10 കിലോ ഭക്ഷ്യധാന്യം വീതം സൗജന്യമായി സംസ്ഥാന സർക്കാർ അനുവദിച്ചു നൽകുക, തൊഴിൽ നിയമങ്ങൾ റദ്ദാക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.  കോട്ടയത്ത്‌ ബിഎസ്‌എൻഎൽ ഓഫീസിനു മുന്നിൽ സിഐടിയു ജില്ലാ സെക്രട്ടറി എ വി റസൽ ഉദ്‌ഘാടനം ചെയ്തു. നിർമാണ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി വി കെ സുരേഷ്‌കുമാർ, സിഐടിയു ഏരിയ സെക്രട്ടറി സുനിൽ തോമസ്, യൂണിയൻ ജില്ലാ കമ്മിറ്റിയംഗങ്ങളായ നിസ്സാമുദ്ദീൻ, മുഹമ്മദ് ഹുസ്സൈൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News