രുചി വെെഭവവുമായി കുടുംബശ്രീ

എന്റെ കേരളം പ്രദർശന വിപണന മേളയിലെ കുടുംബശ്രീയുടെ ഫുഡ് കോർട്ട്


 പത്തനംതിട്ട എന്റെ കേരളം പ്രദർശന വിപണന മേളയിലെ  കുടുംബശ്രീയുടെ ഫുഡ് കോർട്ട് ശ്രദ്ധ നേടുന്നു. പാചകം മുതൽ ഭക്ഷണവിതരണത്തിന് വരെ സ്ത്രീകൾ ഒരുപടി മുന്നിട്ട് നിൽക്കുകയാണ് ഇവിടെ.  മേളയിലെത്തുന്നവരെല്ലാം പുത്തൻ കാഴ്ചകൾ കൊണ്ട് മനസും കൈപ്പുണ്യം കൊണ്ട് വയറും നിറച്ചാണ് യാത്രയാകുന്നത്.  ഭൂരിഭാഗം ആളുകൾക്കും ഏറെ പ്രിയപ്പെട്ട ഇടം  ഭക്ഷണശാല തന്നെയാണ്. കിളിക്കൂടിനും ഉന്നയ്ക്കക്കുമാണ് ഏറെ ആരാധകരുള്ളത്. ഏകദേശം മുപ്പതോളം പേരാണ് അഞ്ച് കൗണ്ടറുകളിലായി ജോലി ചെയ്യുന്നത്.  ജില്ലയിലെ തന്നെ വിവിധ കുടുംബശ്രീ പ്രവർത്തകരാണ് സ്റ്റാളിലുള്ളത്. മലബാർ രുചിക്കൂട്ടുകൾ തുടങ്ങി തെക്കിന്റെ തനത് രുചികൾ വരെ ആസ്വദിക്കാൻ ഇവിടെ സൗകര്യമുണ്ട്. വിവിധ ചിക്കൻ, ബീഫ്, മത്സ്യ വിഭവങ്ങൾ, ബിരിയാണികൾ, നാല് മണി പലഹാരങ്ങൾ, വ്യത്യസ്ത തരം ജ്യൂസുകൾ എന്നിങ്ങനെ നാൽപ്പതിൽപരം ഭക്ഷ്യവിഭവങ്ങളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. ലൈവ് കിച്ചണും , ഫ്രീസർ ഇല്ലാത്തതുമാണ് ഭക്ഷണശാലയിലെ ഏറ്റവും വലിയ പ്രത്യേകതകൾ.  ഭക്ഷണത്തിന്റെ രുചി വൈവിധ്യം ഉറപ്പ് വരുത്തുന്നതിനായി വിദഗ്ദ്ധ പരിശീലനം ലഭിച്ചവരാണ് പാചകം ചെയ്യുന്നത്. Read on deshabhimani.com

Related News